クレジット
PERFORMING ARTISTS
K. J. Yesudas
Performer
Madhu
Actor
Vidhubala
Actor
COMPOSITION & LYRICS
Salil Chowdhury
Composer
O N V Kurup
Lyrics
歌詞
ഓര്മ്മകളേ
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്വന് പാടുന്നുവോ
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ചിലങ്കകള് പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ
ചിലങ്കകള് പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ
വിഷാദരാഗങ്ങളെന് വിരുന്നുകാരായ്
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്വന് പാടുന്നുവോ
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
മധുപാത്രമെങ്ങോ ഞാന് മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി
മധുപാത്രമെങ്ങോ ഞാന് മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി
വിദൂരതീരങ്ങളേ അവളെക്കണ്ടോ
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്വന് പാടുന്നുവോ
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
ഓര്മ്മകളേ കൈവളചാര്ത്തി
വരൂ വിമൂകമീ വേദി
Written by: O N V Kurup, Salil Chowdhury