クレジット
PERFORMING ARTISTS
S.P. Venkatesh
Performer
M. G. Sreekumar
Performer
Revathi
Actor
Mohanlal
Actor
Thilakan
Actor
Jagath Sreekumar
Actor
Innocent
Actor
Priyadarshan
Conductor
COMPOSITION & LYRICS
S.P. Venkatesh
Composer
Bichu Thirumala
Songwriter
PRODUCTION & ENGINEERING
Mohanlal
Producer
歌詞
കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാവോ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ?, മായാജാലമോ?
തേഞ്ഞു പോയ തിങ്കളേ വാവോ വാവാ വോ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാവോ
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം, ഉം ഉം ചാഞ്ചക്കം
Written by: Bichu Thirumala, S.P. Venkatesh

