クレジット

PERFORMING ARTISTS
O N V Kurup
O N V Kurup
Performer
COMPOSITION & LYRICS
O N V Kurup
O N V Kurup
Lyrics
Rajeev O N V
Rajeev O N V
Composer

歌詞

പാദേയം
വേർപിരിയാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
വേർ പിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖ ദുഃഖ മഞ്ഞാടി മണികൾ
ചേർത്തു വച്ച് പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു പൊഴിയുന്നു യാമങ്ങൾ
നമ്മളും പിരിയുന്നു യാത്ര തുടരുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും പിരിയുന്നു യാത്ര തുടരുന്നു
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ?
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വർണ്ണവുംപൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻതുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൗന പാത്രങ്ങളിൽ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട്
അതും പേറി ഞാൻ യാത്ര തുടരുന്നു
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വർണ്ണവുംപൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻതുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൗന പാത്രങ്ങളിൽ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട്
അതും പേറി ഞാൻ യാത്ര തുടരുന്നു
മുറ തെറ്റി എത്തുന്നു ശിശിരം
വിറകൊൾവു കരു മത്മ ശികരം
ഒരു ഞെരിപ്പോഡിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്ന കനലുകൾ കെടുന്നു
ഒരു ഞെരിപ്പോഡിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്ന കനലുകൾ കെടുന്നു
വഴി വക്കിൽ നിന്നേറ്റി വന്ന വിറകിൻകൊള്ളി
മുഴുവനും എരിഞ്ഞു തീരുന്നു
ഒടുവിലെൻ ഭാണ്ഡത്തിൽ
ഭദ്രമായ് സൂക്ഷിച്ച തുടുചന്ദന
തുണ്ടു വിറകും
അന്ത്യമായി കൺചിമ്മു
അഗ്നിക്കു നൽകി ഞാൻ
ഒന്നതിൻ ചൂടേറ്റു വാങ്ങി
പാടുന്നു നീണ്ടൊരീ യാത്രയിൽ തളരുമെൻ പാദേയമാകുമൊരു ഗാനം
ഒടുവിലെൻ ഭാണ്ഡത്തിൽ
ഭദ്രമായ് സൂക്ഷിച്ച തുടുചന്ദന
തുണ്ടു വിറകും
അന്ത്യമായി കൺചിമ്മു
മഗ്നിക്കു നൽകി ഞാൻ
ഒന്നതിൻ ചൂടേറ്റു വാങ്ങി പാടുന്നു നീണ്ടൊരീ യാത്രയിൽ തളരുമെൻ
പാദേയമാകുമൊരു ഗാനം
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും ഒരുനാൾ കവർന്ന്
പറന്നു പോവാൻ
നിഴലായ് നിദ്രയായ് പിന്തുടർനെത്തുന്ന മരണമേ നീ മാറിനിൽക്കൂ
അതിനു മുമ്പ് അതിന് മുമ്പ് ഒന്നു ഞാൻ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടെ
അതിനു മുമ്പ് അതിന് മുമ്പ് ഒന്നു ഞാൻ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടെ
അതിലെന്റെ മണ്ണു കുതിരട്ടെ പിളർക്കട്ടെ
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ
Written by: O N V Kurup, Rajeev O N V
instagramSharePathic_arrow_out

Loading...