가사

നീലാകാശം നീരണിഞ്ഞ മിഴിയെന്ന് തോന്നി അഴകേ ഈറൻ മേഘം... നീന്തിവന്ന കനവെന്ന് തോന്നി അരികേ കാതിൽ ഓതുവാനൊരുങ്ങിയോ ആദ്യമായൊരീരടി കേട്ടു കേട്ടു ഞാനിരുന്നുവോ ആ വിലോല പല്ലവി ഭൂമിയും മാനവും പൂകൊണ്ട് മൂടിയോ... ഓ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നി അഴകേ ഈറൻ മേഘം.നീന്തി വന്ന കനവെന്ന് തോന്നി അരികേ (Music) കാണാപൂവിൻ തേനും തേടി താഴ്വാരങ്ങൾ നീളെ തേടി ഞാൻ...എന്തിനോ ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ നീ മിന്നലായ് വേനലിൽ വർഷമായ് നിദ്രയിൽ സ്വപ്നമായ് പാതിരാ ശയ്യയിൽ നീലനീരാളമായ് താരിളം കയ്കളാൽ വാതിൽ തുറന്നുവോ നീലാകാശം... നീരണിഞ്ഞ മിഴിയെന്ന് തോന്നി അഴകേ... ഈറൻ മേഘം നീന്തി വന്ന കനവെന്ന് തോന്നി അരികേ (Music) വാടാമല്ലി പാടം പോലെ പ്രേമം നീർത്തും മായാലോകം നീ കണ്ടുവോ ആളും നെഞ്ചിന് താളം പോലെ താനേ മൂളും താലോലങ്ങൾ നീ കേൾക്കുമോ തൂവെയിൽ തുമ്പിയായ് പാതിരാ തിങ്കളായ് രാപ്പകൽ ജീവനിൽ വേറിടാതായി നീ ആടിയും പാടിയും കൂടെ നീ പൊരുമോ നീലാകാശം... നീരണിഞ്ഞ മിഴിയെന്ന് തോന്നി അഴകേ ഈറൻ മേഘം നീന്തി വന്ന കനവെന്ന് തോന്നി അരികേ
Writer(s): Rafeeq Ahammed, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out