뮤직 비디오
뮤직 비디오
크레딧
실연 아티스트
Shahabaz Aman
실연자
Nakul Abhyankar
실연자
Haricharan Seshadri
실연자
작곡 및 작사
A.H.Kaashif
작곡가
Vinayak Sasikumar
작사가 겸 작곡가
가사
യാ സയ്യദത്തുന്നിസാ ബീമാബീവീ
യാ സയ്യദുഷഹീദ് മാഹീൻഅബൂബക്കർ
യാ മെഹമൂദു യാ മാബൂദു യാ ബയിദു യാ കരീബു
യാ മെഹമൂദു യാ മാബൂദു യാ ബയിദു യാ കരീബു
എന്റെ കൂടെ നീ വന്നു എന്നിലായി നീ നിന്നു. ആ.
എന്റെ കൂടെ നീ വന്നു എന്നിലായി നീ നിന്നു
നിന്നെ വാഴ്ത്തീടാം അള്ളാ നിന്നെ വാഴ്ത്തീടാം അള്ളാ
ഏകനാകുന്ന നേരമെത്തുന്ന കൈവിരൽത്തുമ്പു നീ അള്ളാ
ദൂരെ അല്ലല്ല കാവലാണെന്നു കാതിലോതുന്നു നീ അള്ളാ
ഏകനാകുന്ന നേരമെത്തുന്ന കൈവിരൽത്തുമ്പു നീ അള്ളാ
ദൂരെ അല്ലല്ല കാവലാണെന്നു കാതിലോതുന്നു നീ അള്ളാ
മണ്ണിൽ മാത്രമാണെൻ സ്വർഗം അല്ലാഹു അള്ളാ
ശ്വാസം തന്നെ നിൻ സംഗീതം അല്ലാഹു അള്ളാ
നിത്യം സത്യമായി നീ മിന്നും അല്ലാഹു അള്ളാ
നോക്കിൽ വാക്കിൽ നിന്നെ ചേർക്കൂ അല്ലാഹു അള്ളാ
ഗരിരിസനിരിസ സനിനിധധപ മധപ
ഗരിഗമ ഗമ ഗരി സനിരി മപ പനി നിസ സഗരിക ഗമ മപ പ
സസസസസ നിസസസ നിസസസ പസസ പരിരി ഗമഗരി സനിരിസ
ഗമപ രിഗമ സരിഗ നിസരിഗ ഗരി സനിധപമ ഗമധപ ധമരിഗ
പാരിടത്തിനുടയോൻ നീയേ നൊമ്പരത്തിൻ വിടയും നീയേ
മായയും നീ ജാലവും നീ സാക്ഷിയും നീ സകലം നീയേ
വാഴ്വിനേക പൊരുളേ നൂറേ ശാന്തിയേറുമുറവേ റൂഹേ
മായയും നീ ജാലവും നീ സാക്ഷിയും നീ സകലം നീയേ
നിന്നിൽ ധന്യമല്ലാതൊന്നും ഇല്ലള്ളാ
ഏകനാകുന്ന നേരമെത്തുന്ന കൈവിരൽത്തുമ്പു നീ അള്ളാ
ദൂരെ അല്ലല്ല കാവലാണെന്നു കാതിലോതുന്നു നീ അള്ളാ
യാ മെഹമൂദു യാ മാബൂദു യാ ബയിദു യാ കരീബു
യാ മെഹമൂദു യാ മാബൂദു യാ ബയിദു യാ കരീബു
യാ മുജീബ് യാ മുജീബ്
ഓ.
ഒരു ഭൂമി ഒരു വാനം മഴപാടുന്നൊരു ഗാനം
അതിരില്ലാതാനന്ദം പകരുന്നോൻ നീയല്ലോ
പല വർണം പല ഗന്ധം പല താരം പല തീരം
അതിലായ് ഞാനെന്നെന്നും അറിയുന്നോൻ നീയല്ലോ
നീ ഒളിയോ നീ ഒളിയോ നീ കരയോ നീ തിരയോ
നീ വരമോ നീ മനമോ സാന്ത്വനമോ
നീ ഒളിയോ നീ ഒളിയോ നീ കരയോ നീ തിരയോ
നീ വരമോ നീ മനമോ സാന്ത്വനമോ
നീ ഒളിയോ നീ ഒളിയോ നീ കരയോ നീ തിരയോ
നീ വരമോ നീ മനമോ സാന്ത്വനമോ
നീ ഒളിയോ നീ ഒളിയോ നീ കരയോ നീ തിരയോ
നീ വരമോ നീ മനമോ സാന്ത്വനമോ
Written by: A.H.Kaashif, Vinayak Sasikumar