가사

ശബരിമലയിൽ തങ്കസൂര്യോദയം ഈ സംക്രമപ്പുലരിയിൽ അഭിഷേകം ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി ശബരിമലയിൽ തങ്കസൂര്യോദയം ഈ സംക്രമപ്പുലരിയിൽ അഭിഷേകം ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി ശബരിമലയിൽ തങ്കസൂര്യോദയം രത്നം ചാർത്തിയ നിൻ തിരുമാറിൽ ദശപുഷ്പങ്ങണിയും നിൻ തിരുമുടിയിൽ അയ്യപ്പതൃപ്പാദ പത്മങ്ങളിൽ ഈ നെയ്യഭിഷേകമൊരു പുണ്യദർശനം ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥംചൊരിയണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ശബരിമലയിൽ തങ്കസൂര്യോദയം മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത മാനസപ്പൂന്തേനുറവാലഭിഷേകം നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ നിത്യ ശോഭയണിയുന്നു നിൻ ദേഹം ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ശബരിമലയിൽ തങ്കസൂര്യോദയം നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട് വെളുത്ത ഭസ്മത്തിനാലഭിഷേകം ശുദ്ധ കളഭ ചന്ദനങ്ങളാലഭിഷേകം ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ശബരിമലയിൽ തങ്കസൂര്യോദയം ഈ സംക്രമപ്പുലരിയിൽ അഭിഷേകം ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
Writer(s): G Devarajan, Varma Vayalar Rama Lyrics powered by www.musixmatch.com
instagramSharePathic_arrow_out