Credits
PERFORMING ARTISTS
Dev Dutt Bijibal
Performer
Sreya Jayadeep
Performer
COMPOSITION & LYRICS
Dev Dutt Bijibal
Arranger
Rafeeq Ahammed
Songwriter
Songteksten
മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂലാ
മീൻ പിടിക്കണ പോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പാ വിരിക്കണ പോൽ ചെമ്പകച്ചെറുചില്ലയില്
കൊങ്ങിണിപ്പൂവിലു തന്നനം തുള്ളണ പൊൻവയലിലു വാ
അങ്ങാടി ഇങ്ങാടി ഊയലിലാടാം
ആ കുന്നിന്മേൽ മഞ്ചാടി മാണിക്യക്കല്ലോണ്ടു കൂടാരം
താണിറങ്ങണ തുമ്പിയ്ക്ക് തേൻ നിറയ്ക്കണ പൂക്കാലം
കാട്ടുമുല്ലേ നീ മറിച്ചോ കാറ്റ്
അയ്യയ്യോ കസ്തൂരിച്ചാറിൻ പൂത്താലം
മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലല്ലല്ലല ല്ലല്ലല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂല്ലല്ലല്ലല ല്ലല്ലല്ലല്ലലാ
ആ നിൻ കാതിൽ എൻ കാതിൽ
ഓമൽക്കുയിൽപ്പെണ്ണിൻ സംഗീതം
മീനൊളിക്കണു പൂഞ്ചിറയിൽ
നീന്തിയെത്തണു തൈമാസം
കണ്ടിരിക്കെ വാർമുകിലിൻ തോപ്പിൽ
വന്നല്ലോ വന്നല്ലോ മാരിക്കാർവില്ല്
മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ടു തീരൂല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂലാ
മീൻ പിടിക്കണ പോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പാ വിരിക്കണ പോൽ ചെമ്പകച്ചെറുചില്ലയില്
കൊങ്ങിണിപ്പൂവിലു തന്നനം തുള്ളണ പൊൻവയലിലു വാ
അങ്ങാടി ഇങ്ങാടി ഊയലിലാടാം
Written by: Bijibal, Rafeeq Ahammed