Credits

COMPOSITION & LYRICS
Rakesh Kesavan
Rakesh Kesavan
Songwriter
Sherin Joby
Sherin Joby
Songwriter

Songteksten

വിഷുപക്ഷി പാടിയുണർത്തും മേടപ്പൊൻപുലരിയിലെങ്ങും
കൊന്നപ്പൂത്താലമൊരുങ്ങുന്നേ
മാലേയത്തൊടുകുറി തൊട്ടും മഞ്ഞ മലർ ചേലയുടുത്തും
എങ്ങും പൊൻപുലരിയൊരുങ്ങുന്നേ
കതിരാടും വയലായ് മണ്ണും
മേടപ്പൊന്നഴകായ് വിണ്ണും
നിറവുത്സവ കാഴ്ചകളേകുന്നേ
എൻ മിഴികളിലാകെ
(വിഷുപക്ഷി)
മണിവർണ്ണനൊരുങ്ങുന്നേ
തിരു പൊൻ കണിയുണരുന്നേ
മനമാകവേ മധുരം നിറയും അഴകിൻ
പൂക്കണിയുണരുന്നേ
മലർമാല്യമൊരുങ്ങുന്നേ
നറു ശോഭ വിളങ്ങുന്നേ
നിറചാരുതയിൽ പുതുപുലരിയുമായ്
നവവത്സരമുണരുന്നേ
പൂവാനത്തളികയിലാകെ
തൂവർണ്ണ ചേലാട്ടം
തുയിലുണരും മന്ത്രം ചൊല്ലും
പൊൻ മേട പുലർ നാദം
മധുഹാസപ്പൊന്നൊളി തൂകി
മലർവീണതന്ത്രികൾ മീട്ടി
കതിർ കാണാ കിളിയായ് നീയെന്നും
എൻ മിഴികളിലാകെ
(വിഷുപക്ഷി)
Written by: Rakesh Kesavan, Sherin Joby
instagramSharePathic_arrow_out

Loading...