Teledysk

Teledysk

Kredyty

PERFORMING ARTISTS
Mithun Jayaraj
Mithun Jayaraj
Performer
Sithara Krishnakumar
Sithara Krishnakumar
Performer
Gopi Sundar
Gopi Sundar
Performer
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
B.K. Harinarayanan
B.K. Harinarayanan
Songwriter

Tekst Utworu

ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
സൗഹൃദമിതെന്നുമൊരു സുന്ദരകിസാ
രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ
ഒട്ടി ഒട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ
കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ
ചിരിയാലെ മൊഴിയാലെ പകലായി നിശാ
ചിറകായി ഉയരുമ്പോൾ ഒരുപോൽ ദിശ
വേഗത്തിൽ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ ഒന്നായി വസാ
ഉന്മകൊണ്ടും നന്മ കൊണ്ടും പന്തലിട്ട മനസാ
കണ്ണീരുട്ടിൽ മുൻനടക്കാൻ കൂട്ടുനിൻ്റെ കൊലുസാ
ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴ
വീണ്ടും ഒഴുക്കായി എന്നിൽ പുഴ
ഇരുളിൻ്റെ അലയായി തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത കനിവിൻ നിഴ
ചങ്ങാതി നീ ആണ് വഴിയിൽ തുണ
മങ്ങാതെ നീ ആണ് മിഴിയിൽ തുണ
കിസാ കിസാ സൗഹൃദ കിസാ
ദിനം ദിനം എന്തൊരു രസാ
ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
സൗഹൃദമിതെന്നുമൊരു സുന്ദരകിസാ
രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ
സൗഹൃദമിതെന്നുമൊരു സുന്ദരകിസാ
രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ
ഒട്ടി ഒട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ
കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ
ചിരിയാലെ മൊഴിയാലെ പകലായി നിശാ
ചിറകായി ഉയരുമ്പോൾ ഒരുപോൽ ദിശ
വേഗത്തിൽ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ ഒന്നായി വസാ
ഉന്മകൊണ്ടും നന്മ കൊണ്ടും പന്തലിട്ട മനസാ
കണ്ണീരുട്ടോ നീ വരുമ്പോൾ നീങ്ങിടുന്നു തരസാ
ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴ
വീണ്ടും ഒഴുക്കായി എന്നിൽ പുഴ
ഇരുളിൻ്റെ അലയായി തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത കനിവിൻ നിഴ
ചങ്ങാതി നീ ആണ് വഴിയിൽ തുണ
മങ്ങാതെ നീ ആണ് മിഴിയിൽ തുണ
കിസാ കിസാ സൗഹൃദ കിസാ
ദിനം ദിനം എന്തൊരു രസാ
ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി
ഇഹലോക ശുഭമേകു വരതേ
Mmm Mmm Mmm Mmm Mmm
Mmm Mmm Mmm Mmm Mmm...
Written by: B.K. Harinarayanan, Gopi Sundar
instagramSharePathic_arrow_out

Loading...