Teledysk

Kredyty

PERFORMING ARTISTS
Benny Dayal
Benny Dayal
Performer
Manjari
Manjari
Performer
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer

Tekst Utworu

പതുങ്ങി പതുങ്ങി വന്നു കിണുങ്ങി കറങ്ങിടുന്ന കാറ്റേ മൊഴിഞ്ഞാട്ടേ മനസ്സു മനസ്സു തുന്നും കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ നിറഞ്ഞാട്ടേ ഹിമ നഗരവനികളിലെ മധുര കനി നുണഞ്ഞു കളകളമൊഴുകിവരാം നിൻ്റെ ചുമലിൽ ചുമലുരുമ്മി ചിരിതൻ ചുവടിണങ്ങി പല പല നിറമെഴുതാം വാർമതിയേ, വാർമതിയേ... കൂടെവരൂ, വാർമതിയേ... ഓരോ പൂവിലുമാവോളം തുമ്പികളായലയാൻ മോഹം വാനിൻ ചില്ലയിൽ ചേക്കേറി മഴയുടെ വീടറിയാൻ മോഹം താരകമൊരു ചരടിൽ കൊരുത്തിനി രാവിനു വള പണിയാം മാനസമിതു കനവിൻ വിമാനമതാകുകയാണുയരാൻ നിൻ്റെ കുറുമ്പു കുഴൽ വിളിച്ച ചിരിയിൽ നനഞ്ഞു നിൽക്കാൻ ഇതളിടുമാശയിതാ ഒരു കുമിളകണക്കു വിണ്ണിൽ കറങ്ങി കറങ്ങി മിന്നിത്തിളങ്ങിടുവാൻ മോഹം വാർമതിയേ, ഓ, വാർമതിയേ, ഓ... കൂടെവരൂ, വാർമതിയേ...
Writer(s): Hari Narayanan Lyrics powered by www.musixmatch.com
instagramSharePathic_arrow_out