Vídeo da música
Vídeo da música
Créditos
INTERPRETAÇÃO
Vijay Yesudas
Interpretação
Prince George
Interpretação
COMPOSIÇÃO E LETRA
Prince George
Composição
Jis joy
Composição
Letra
പകലായ് ചാഞ്ഞുപോയ്
ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
അകലെ നിന്നതും അരികെ വന്നതും കഥയായ്
അകലാൻ മാത്രമായ്
വെറുതേ കണ്ടു നാം
തെളിയാനിഴലിൻ ഓർമയായ്
കരളിലായിരം കഥകൾ ബാക്കിയായ്
പറയാം
മധുരം പൊഴിയും നിനവിൻ തരികൾ
ഒരു വാക്കിലേറി മായുന്നുവോ?
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
ശിശിരങ്ങളിൽ പറന്ന തുമ്പികൾ
നമ്മൾ
പുലരാൻ വൈകി നാം, പിരിയാൻ നേരമായ്
ഇനിയും അറിയാനേറെ നാം
വഴി മറന്നതും, തിരികെ വന്നതും
പറയാം, കഥയായ്
അരികിൽ അണയും, ഒരുനാൾ പറയും
പറയാതെ പോയൊരീ നൊമ്പരം
മിഴികൾ നിറയും, മൊഴികൾ ഇടറും
പിരിയില്ല തമ്മിലെന്നോർത്തിടും
നമ്മൾ
പകലായ് ചാഞ്ഞുപോയ്, ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
പകുതി മാഞ്ഞിടും പാട്ടുപോലെ നാം
പൊഴിയും, ഇതളായ്
Written by: Jis joy, Prince George

