Letra

വാനിലുയരേ വാനിലുയരേ താഴെയൊരു ചിറകടി ചിറകടി മനമാകെ വാനിലുയരേ വാനിലുയരേ താഴെയൊരു ചിറകടി ചിറകടി മനമാകെ ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം പൊന്നുരുകും തിങ്കളുള്ള മാനത്ത് മുല്ലമലർച്ചിരിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം ആകാശമാകെ വരയ്ക്കുന്നിതാരോ ആദ്യാനുരാഗ നിറങ്ങൾ നീളേ പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം കാതോർക്കൂ നീ മധുരിതഗാനം ഹൃദയനിവേദ്യം മേഘങ്ങളിൽ എഴുതിയ കാവ്യം മഴയുടെ ഗാനം ഞാനൊഴുകിയിന്നേതു നദിയായോ ഞാനലിയുമിന്നേതു ഹിമമായോ പ്രണയമിതെൻ ചിറകുകളായ് ഉയരുകയായിരിന്നെങ്ങോ ഞാൻ അരികിലിതാ തരളിതയായ് അണയുകയായ് ഹോ ഹോ വാനിലുയരേ വാനിലുയരേ ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം വിൺമൗനമോ നിറയുകയായി കവിയുകയായ് എന്നുള്ളിൽ നീ ഇടറിയിറങ്ങി ചിറകുമൊതുങ്ങി ഞാനുണരുമിന്നേതു ശലഭംപോൽ ഞാനുതിരുമെന്നേതു കുളിരായോ തിരകളിലെ നൂറാമലരായ് കലരുകയാണോ തമ്മിൽ നാം നിറമണിയും പീലികളായ് നിവരുകയായ് ഹോ ഹോ വാനിലുയരേ വാനിലുയരേ ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം പൊന്നുരുകും തിങ്കളുള്ള മാനത്ത് മുല്ലമലർച്ചിരിയുള്ളോരാളൊത്ത് പറന്നുയരവേ വാനം സംഗീതം ആകാശമാകെ വരയ്ക്കുന്നിതാരോ ആദ്യാനുരാഗ നിറങ്ങൾ നീളേ പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
Writer(s): Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out