Letra

ഉയർന്നു പറന്നു മറഞ്ഞു പോകാൻ ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ. ഏകാന്ത രാവിൽ... ഉയർന്നു പറന്നു മറഞ്ഞു പോകാൻ ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ. ഏകാന്ത രാവിൽ... കാതങ്ങളകലെ ചെന്നു കൂടാം കാണാത്ത ലോകം കണ്ടിടാം ഈ ബന്ധനങ്ങൾ മെല്ലെ മായും നേരത്തു പതിയെ പോയി വരാം കുഞ്ഞു മന്ദാര ഭംഗി കാണാം വാനവില്ലിൻ നിറങ്ങൾ കാണാം തെളിനീർ പുഴയിൽ ഒഴുകാം മഞ്ഞു മൂടും മരങ്ങൾ കാണാം കുഞ്ഞിളം കാറ്റിലൊന്നു ചേരാം ഇന്നീ കനവിൽ അലിയാം വീണ്ടും വീണ്ടും ഉയർന്നു പറന്നു മറഞ്ഞു പോകാൻ ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ. ഏകാന്ത രാവിൽ... ഉയർന്നു പറന്നു മറഞ്ഞു പോകാൻ ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ. ഏകാന്ത രാവിൽ...
Writer(s): Vineeth Sreenivasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out