Créditos
INTERPRETAÇÃO
K. J. Yesudas
Vocais principais
Vayalar
Interpretação
COMPOSIÇÃO E LETRA
G. Devarajan
Composição
Vayalar
Composição
Letra
അനുപമേ
അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ അഴകേ
നിത്യതാരുണ്യമേ നീയെന്റെ രാത്രികള്
നൃത്തം കൊണ്ടു നിറയ്ക്കൂ
ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
നിത്യതാരുണ്യമേ നീയെന്റെ രാത്രികള്
നൃത്തം കൊണ്ടു നിറയ്ക്കൂ
ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
മനസ്സില് മധുമയ മന്ദഹാസങ്ങളാല്
മണിപ്രവാളങ്ങള് പതിയ്ക്കൂ
പതിയ്ക്കൂ പതിയ്ക്കൂ
അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ അഴകേ
സ്വര്ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്
പുഷ്പം കൊണ്ടുനിറയ്ക്കൂ
അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ
സ്വര്ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്
പുഷ്പം കൊണ്ടുനിറയ്ക്കൂ
അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ
വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്
വിവാഹമാല്യങ്ങള് കൊരുക്കൂ
കൊരുക്കൂ കൊരുക്കൂ
അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ
അഴകേ
Written by: G. Devarajan, Varma Vayalar Rama, Vayalar