Créditos
PERFORMING ARTISTS
Sithara Krishnakumar
Performer
Rajesh Vijay
Performer
COMPOSITION & LYRICS
Rajesh Vijay
Composer
Ajeesh Dasan
Songwriter
Letra
കൂടില്ലാ കൂട്ടിൽ തേങ്ങി പെൺകിളി
നെഞ്ചിൻ ഓരത്തായ് വിങ്ങുന്നേതോ നൊമ്പരം
ആരാരും കേൾക്കാതെ ആരീരം താനെ മൂളി
ആലോലം വായോ വാവേ മാറോരം നീയെ
ഈയമ്മ തൂവൽ മെല്ലെ മൂടി ഞാനുയിരായിടാം
ആളി തീരാനാഴി തീയായ് മാറാം ഞാൻ
നീയെൻ അരികിലുണ്ടെങ്കിൽ
കൂടില്ലാ കൂട്ടിൽ തേങ്ങി പെൺകിളി
നെഞ്ചിൽ ഓരത്തായ് വിങ്ങുന്നേതോ നൊമ്പരം
പാവക്കും പാലൂട്ടുന്നൊരമ്മയായി
ഈറൻ മാറത്തെ ചൂടൊന്നേകാം എൻ കിളി
നീയല്ലാതാരെനിക്കീ ജന്മം തോരാതിന്നും പെയ്തിടാൻ
ഈ മിഴി ചിമിഴിലെ അഴകിൻ പൂവേ
നീ വരും നേരം നെഞ്ചിൻ നോവെല്ലാം നറുതേനല്ലേ
ആളി തീരാനാഴി തീയായ് മാറാം ഞാൻ
നീയെൻ അരികിലുണ്ടെങ്കിൽ
കാറ്റെത്താ കൊമ്പത്തൂഞ്ഞാൽ ആടിടാം
കാതിൽ താരാട്ടിൻ തൂമുത്തം ഞാനേകിടാം
ഈ അമ്മ പൂങ്കുയിൽ നോവീണം മൂളാതില്ലേ കാവലായി
ഞാനാകും നീലാകാശം കൈ നീട്ടും നേരം
തൂമഞ്ഞിൻ തൂവൽ നീർത്തി പോരില്ലേ ചിറകാർന്നു നീ
ആളി തീരാനാഴി തീയായ് മാറാം ഞാൻ
നീയെൻ അരികിലുണ്ടെങ്കിൽ
കൂടില്ലാ കൂട്ടിൽ തേങ്ങി പെൺകിളി
നെഞ്ചിൻ ഓരത്തായ് വിങ്ങുന്നേതോ നൊമ്പരം
ആരാരും കേൾക്കാതെ ആരീരം താനെ മൂളി
ആലോലം വായോ വാവേ മാറോരം നീയെ
ഈയമ്മ തൂവൽ മെല്ലെ മൂടി ഞാനുയിരായിടാം
ആളി തീരാനാഴി തീയായി മാറാം ഞാൻ
നീയെൻ അരികിലുണ്ടെങ്കിൽ
കൂടില്ലാ കൂട്ടിൽ തേങ്ങി പെൺകിളി
നെഞ്ചിൽ ഓരത്തായ് വിങ്ങുന്നേതോ നൊമ്പരം
രാരീ രാരീ രാരീ രാരിരോ
Mm-mm-hhm
Written by: Ajeesh Dasan, Rajesh Vijay

