Видео

Видео

Создатели

ИСПОЛНИТЕЛИ
A. P. Komala
A. P. Komala
Исполнитель
МУЗЫКА И СЛОВА
M. S. Baburaj
M. S. Baburaj
Композитор
P. Bhaskaran
P. Bhaskaran
Автор песен

Слова

വെളുക്കുമ്പം കുളിക്കുവാൻ പോരുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ
എന്നോട് കിന്നാരം പറഞ്ഞവനേ
കളിവാക്കു പറഞ്ഞാലും
കാര്യം പറഞ്ഞാലും
കാതിനു മധുവാണ്
കളിവാക്കു പറഞ്ഞാലും
കാര്യം പറഞ്ഞാലും
കാതിനു മധുവാണ്
ഇന്ന് കരക്കാരു നമ്മെച്ചൊല്ലി
കളിയാക്കി പറഞ്ഞാലും
കരളിനു കുളിരാണ്
എന്റെ കരളിനു കുളിരാണ്
ഒരുമിച്ചു കളിച്ചതും
ഒരുമിച്ചു വളർന്നതും
ഒരുത്തനും അറിയില്ല
എന്നാലും ഒഴുകുമിയാറ്റിലെ ഓളങ്ങൾക്കന്നത്തെ
ഒരുപാട് കഥ അറിയാം
ഈ ഓളങ്ങൾക്കന്നത്തെ
ഒരുപാട് കഥ അറിയാം
അരളിപ്പൂമരച്ചോട്ടിൽ
ആറ്റിലെ മണലിനാൽ
കളിപ്പുര വെച്ചില്ലേ
പണ്ട് കരിഞ്ചീര അരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ
ബിരിയാണി വെച്ചില്ലേ
നമ്മൾ ബിരിയാണി വെച്ചില്ലേ
വെളുക്കുമ്പം കുളിക്കുവാൻ പോരുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ
എന്നോട് കിന്നാരം പറഞ്ഞവനേ
കളിയാടും സമയത്തു മറ്റാരും കാണാതെ
കാണേറ്റ് കഴിച്ചില്ലേ എന്നെ
കാണേറ്റ് കഴിച്ചില്ലേ
ചെറു പുതുക്കപ്പെണ്ണുങ്ങൾ വന്നു
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ട്
പതക്കങ്ങൾ അണിയിച്ചില്ലേ
എന്നെ പതക്കങ്ങൾ അണിയിച്ചില്ലേ
വെളുക്കുമ്പം കുളിക്കുവാൻ പോരുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ
എന്നോട് കിന്നാരം പറഞ്ഞവനേ
Written by: M. S. Baburaj, P. Bhaskaran
instagramSharePathic_arrow_out

Loading...