Создатели
ИСПОЛНИТЕЛИ
M. G. Sreekumar
Ведущий вокал
МУЗЫКА И СЛОВА
Raveendran
Композитор
Kaithapram
Автор песен
Слова
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ് നേഹമായ്
ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ് ക്കും
കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ് ക്കും
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നിൽക്കും ഞാൻ
ഇരുളിന്റെ വിരിമാറിൽ ഒരു കുഞ്ഞു
തിരിനാളമുത്തായ് മാറും ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും
കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും
ആരെന്നുമെന്തെന്നും അറിയാതെ
അറിയാതെ താനേ ഉറങ്ങുമ്പോൾ
പുലർകാലസൂര്യന്റെ പൊൻ പീലികൊണ്ടെന്നും
തഴുകിയുണർത്തും ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ് നേഹമായ്
ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
Written by: Kaithapram, Raveendran