Слова

കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ ഒരുക്കുന്നു കൂടൊന്നിതാ ആ ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിൽ ഏതോ കുയിൽ കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ ആ... തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ ഒരു നാടൻ പാട്ടായിതാ ആ ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുന്നീ തീമണലിൽ കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ
Writer(s): O.n.v. Kurup, Salil Chowdhury Lyrics powered by www.musixmatch.com
instagramSharePathic_arrow_out