Слова

എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എന്മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നൂ ഇനിയീ നിമിഷം വാചാലം ഏഴേഴുചിറകുള്ള സ്വരമാണോ നീ ഏകാന്തയാമത്തിൻ വരമാണോ പൂജയ്ക്കു നീവന്നാൽ പൂവാകാം ദാഹിച്ചു നീ നിന്നാൽ പുഴയാകാം ഈ സന്ധ്യകൾ അല്ലിത്തേൻ ചിന്തുകൾ പൂമേടുകൾ രാഗത്തേൻ കൂടുകൾ തോരാതെ തോരാതെ ദാഹമേഘമായ് പൊഴിയാം എന്നും എന്നും എന്മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിൻ വാസന്ത ലതികേ ആകാശം നിറയുന്ന സുഖമാണോ നീ ആത്മാവിലൊഴുകുന്ന മധുവോ നീ മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടീ മോതിരം മാറുമ്പോൾ വഴികാട്ടീ സീമന്തിനി സ്നേഹ പാലാഴിയിൽ ഈയോർമ്മ തൻ ലില്ലിപ്പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടിയോമലേ തുഴയാം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എന്മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നൂ ഇനിയീ നിമിഷം വാചാലം
Writer(s): O.n.v. Kurup, M. B. Sreenivasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out