Слова

(ദിര ന നാ, ദിര നാ നാ, നാ നേ) വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു തീരമണയാ കൂരിരുളിലേകയായൊരോടമാകയോ ചുവടുകളേ തളരരുതേ ഇടറരുതേ വരൂ, വരൂ പോകാമാകലേ വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ഓടിമറയും കാലമെങ്ങോ ഒർത്തുനിൽക്കാതങ്ങ് ദൂരെ എങ്ങോ പോയതെങ്ങോ എൻ കിനാവിൻ വെൺപിറാക്കൾ എന്തേ മാഞ്ഞിതെന്തേ മൺ ചിരാതിൽ പൂത്തനാളം പുലരികളേ ഇതുവഴിയേ ഇനിയുണരൂ വരൂ വരൂ വെൺവീഥിയിലായ് വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു (നാ ന നം ത നോം) (നാ ന നം ത നോം) ആ, ആ നീലമുകിലായി വാനിലേറാൻ മേലെ മേലെ പാറി നീങ്ങാൻ ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ടു പണ്ടേ നെയ്ത സ്വപ്നം വീണ്ടും തേടിവന്നു കണ്ണിലാളാൻ നിദ്രനീന്തി നിഴലുകളേ ഇനി മറയൂ പകലൊളികൾ നിറം തരും മൺപാതയിലായ് വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി തീരമണയാ കൂരിരുളിലേകയായോരോടമാകയോ ചുവടുകളേ തളരരുതേ ഇടറരുതേ വരൂ, വരൂ പോകാമാകലേ
Writer(s): Rafeeq Ahamed, Gopi Sunder Lyrics powered by www.musixmatch.com
instagramSharePathic_arrow_out