Слова

ഓമനപ്പൂവേ ഓമന കോമളത്താമരപൂവേ രാവുമാഞ്ഞില്ലേ? ഇനിയും നേരമായില്ലേ? വിരിയാൻ താമസമെന്തേ? ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാനോടി വന്നില്ലേ മിഴികൾ നീ തുറന്നാട്ടെ മധുരതേൻ പകർന്നാട്ടെ പാദസര താളം കേൾക്കെ കാതിനിന്നോണമായി വാർമുടിയിലെതോ പൂവായി പാതയിൽ വീണുപോയി പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ ഓനപ്പൂവേ ഹാ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലെ? ഇനിയും നേരമായില്ലേ? വിരിയാൻ താമസമെന്തേ? നീ ഒരു തെന്നലായി ഞാൻ ഒരു ചില്ലയായി ആടിയുലഞ്ഞുപോയി വിലോലനായി ഞാനൊരു ദീപമായി, നീയതിൽ നാളമായി ആളിയുണർന്നുപോയി പ്രകാശമായി പ്രണയാകാശമേ ചിറകേകീടുമോ? ഒരു പൂമ്പാറ്റയായി പറന്നേറീടുവാൻ കണ്ണിലീ മലരമ്പിനാൽ എൻ്റെ തങ്കമേ മുറിവേറ്റു ഞാൻ ഓനപ്പൂവേ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലേ? ഇനിയും നേരമായില്ലേ? വിരിയാൻ താമസമെന്തേ? താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ? ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണുല്ലേ? ദധിനത്തിൻ ധിനത്തിൻ ദധിനതിൻ ദിന ദിനത്തിൻ അഹാഹ ഹഹാ, ആ കാർമുകിൽ തുണ്ടു നീ വാർമഴവില്ലുപോൽ മാറിലുണർന്നിടാൻ വരുന്നു ഞാൻ വാരൊളി ചന്ദ്രികേ പാതിരാപ്പാലപോൽ പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ ഒരു പൂമാരിയായി ഇനിയീ മേനിയിൽ താഴുകാനല്ലയോ ഇതിലേ വന്നു നീ എങ്ങനെ ഇനി എങ്ങനെ നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ? ഓനപ്പൂവേ ഹാ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലേ? ഇനിയും നേരമായില്ലേ? വിരിയാൻ താമസമെന്തേ? താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ? ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണുല്ലേ? പാദസര താളം കേൾക്കെ കാതിനിന്നോണമായി വാർമുടിയിലെതോ പൂവായി പാതയിൽ വീണുപോയി പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ
Writer(s): Vidyasagar, Rafeeq Ahmed Lyrics powered by www.musixmatch.com
instagramSharePathic_arrow_out