Видео
Видео
Создатели
ИСПОЛНИТЕЛИ
Shankar Mahadevan
Исполнитель
МУЗЫКА И СЛОВА
Gopi Sundar
Композитор
Harinarayanan
Автор песен
Слова
खुदा ओ खुदा, മനസ്സിൻ സരോദു മീട്ടി
खुदा ओ खुदा, തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
കടൽക്കടൽ കരമിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ, നിഴൽ എഴുതിയ വഴിയിൽ
പകൽ, വെയിൽ, പകരുക കമനമിതാ
खुदा ओ खुदा, മനസ്സിൻ സരോദു മീട്ടി
खुदा ओ खुदा, തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
നോവു മെയ്യുന്ന ഉൾക്കൂടിനുള്ളിൽ
തേനേ മൂളുന്നു എൻ ഭാസുരി
ഈറനാകുന്ന കൺകോണിലെങ്ങോ
പാതി വീഴുന്ന കണ്ണീർ കണം
ഇതളിൽ വിടരും ഗളതം നീറും താളം
സിരയിൽ പടരും ശ്രുതിയിൽ പൂക്കും രാഗം
ചിതറിയ നിനവിലും മുഴുകിയ കനവിലും
ഒരു ഗസൽ ഒളിയുടെ ഹിമകണം ഉതിരവെ
പഴയൊരു നിശയുടെ പരിമള ലഹരിയിൽ
പ്രിയതരമൊരു ചിരി ചൊടികളിൽ അണിയുക നീ
ജപചല മഴയായ്, പൊഴിയുക കുളിരായ് നാദമേ
ഈ വനികളിൽ അഴകായ്
ആ വനിയിൽ അമൃതായ്
ജീവനായ് അനുപതപം
തെളിയുക നിൻ കയൽ, പൊരുൾ
തരുമൊരു നറുതിരിയായ്
खुदा ओ खुदा, മനസ്സിൻ സരോദു മീട്ടി
खुदा ओ खुदा, തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
या खुदा, या खुदा, या खुदा
खुदा ओ खुदा, ആ, ആ
खुदा ओ खुदा, खुदा ओ खुदा
खुदा ओ खुदा, खुदा ओ खुदा
നെഞ്ചിടിപ്പിന്റെ താളത്തിലമ്മേ
പണ്ടു നീ തന്ന നീലാംബരി
കുഞ്ഞുചുണ്ടിൽ നിലാവുമ്മയാലേ
അമ്മ തന്നൊരു തേൻപാൽക്കണം
അലയും കിളിതൻ കരളിൽ മായാച്ചുണ്ടിൽ
ഇടറും വഴിയിൽ താഴുകാനെന്നും കൂടെ
പലപല മുഖമൊടു, ചിരിയൊടു, വിളിയൊടു
മരുവതിൻ മലകളിൽ, അലകടൽ ഇലകളിൽ
പകലിനും ഇരവിനും ഇടയിലെ ഗതികളിൽ
ഒരു മുകിലൊളിതരമൊഴുകിയ മനമതിലായി
നിറയുക ജനനീ
അറിവിനുമറിവായി കാലമായി
ഈ വിധിയുടെ ചിറകായി, തുടരുകയായ് ഞാൻ, ജ്ഞാനമേ
ജനിമൃതിതൻ ഇടവഴിയിൽ
വരൂ, വരൂ കനിവൊഴുകിയ പുഴയായി
खुदा ओ खुदा, മനസ്സിൻ സരോദു മീട്ടി
खुदा ओ खुदा, തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
കടൽക്കടൽ കര മിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമനമിതാ
खुदा ओ खुदा, മനസ്സിൻ സരോദു മീട്ടി
खुदा ओ खुदा, തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
Written by: Gopi Sundar, Harinarayanan

