album cover
Kedathe
album cover
Kedathe was released on December 14, 2018 by Embassy Films as a part of the album Vallikudilile Vellakkaran (Original Motion Picture Soundtrack) - EP
BPM60
Melodicness
Acousticness
Valence
Danceability
Energy

Lyrics

ചില്ലു ചില്ലു വാതിൽപ്പഴുതൊന്നിലൂടെ ഏതോ
ചെറു പൊൻവെളിച്ചമിങ്ങു വന്നിതാ
മെല്ലെ മെല്ലെ നീങ്ങാനൊരു കുഞ്ഞുപാത
കാണുന്നൊരു പൊൻപ്രതീക്ഷ മിന്നിടുന്നിതാ
ഓരോ നാളായ് കാത്തിടുന്നോന്നെ
കൈവരും വേറെയൊന്നേ
കണാലാരോ കരുതിടും നൂലിൽ
ആടും നാം പാവകളോ
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
നീലനീല വാനങ്ങളിൽ ഓടി ഓടി നീങ്ങുന്നൊരു
മേഘമായ് മാനസം ഇതാ
ദൂരെ ദൂരെ ഓരോ പുതു തീരമുണ്ട്
ചേരാനതു തേടിയുള്ള യാത്രയാണിതാ
ഓരോ ചോടിൽ നീയറിയുന്നേ നിൻ ഗതിമാറുമിതാ
ആശാതാരാം മിഴി തുറക്കുന്നേ
കൂരിരുൾ മായുകയായ്
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
ചേക്കേറുവാൻ തരുശാഖിയായ്
ഇരവും പകലും ലോലമായ്
മൗനങ്ങളോ മധുഗാനമായ് കളിയും ചിരിയും ചേരവേ
നിരാശയും നോവും എങ്ങു മാഞ്ഞുപോയ്
പ്രതീക്ഷതൻ പൂവു തന്നു രാവുപോയ്
വിരൽ തൊടും മഞ്ഞുപോലെ ഇതാ നല്ല കാലം
നെഞ്ചിൽ ചില്ലിൽ വന്നിതാ
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
Written by: Deepak Dev, Hari Narayanan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...