Lyrics

പാളിയെല്ലോ പാടെയെല്ലാം ദുനിയാവെ നീ മരുഭൂവായ് ഓടിവന്നേ കേറിയതല്ലേ കെണിയാണ് എന്നറിയാതെ. പാളിയെല്ലോ പാടെയെല്ലാം ദുനിയാവെ നീ മരുഭൂവായ് ഓടിവന്നേ കേറിയതല്ലേ കെണിയാണ് എന്നറിയാതെ. സൈത്താന്റെ ചെയ്ത്താ കാത്തോണേ റബ്ബേ എന്താണീ ഹാല് മുത്തേ റസൂലേ ഇൗ ചേലിൽ പോയാൽ നെഞ്ചാകെ മിന്നിത്തെന്നും മോഹം മൊത്തം കണ്ണും പൂട്ടി മയ്യത്താവൂലെ. മേൽക്കൂരകൾ ചോർന്നൊലിച്ചെൻ ആശകൾ ചിതലരിച്ചേ ആടിടുമീ തൂണുകളായ് മോഹങ്ങൾ നിലം പതിച്ചേ ഇടിമിന്നൽ പാവം പമ്മി പമ്മി പതുങ്ങി ഒരു ലക്കും കിട്ടാതട്ടം നോക്കി കറങ്ങി പാഴിലയായ് പാറുകയായ് സൈത്താന്റെ ചെയ്ത്താ കാത്തോണേ റബ്ബേ എന്താണീ ഹാല് മുത്തേ റസൂലേ ഇൗ ചേലിൽ പോയാൽ നെഞ്ചാകെ മിന്നിത്തെന്നും മോഹം മൊത്തം കണ്ണും പൂട്ടി മയ്യത്താവൂലെ. അമ്പെടുക്കാൻ വില്ലെവിടെ പായാൻ തേരെവിടെ. എറിയാനായ് അറിവോന് പടച്ചോൻ വടി കൊടുക്വോ. ഇനി ഒന്നിൽ നിന്നേ എണ്ണിത്തന്നെ തുടങ്ങാം വരുമേതോ നാളും തങ്കം പോലെ തിളങ്ങാൻ മാർഗമെന്തോ നോക്കുകയായ് പാളിയെല്ലോ പാടെയെല്ലാം ദുനിയാവെ നീ മരുഭൂവായ് ഓടിവന്നേ കേറിയതല്ലേ കെണിയാണ് എന്നറിയാതെ. സൈത്താന്റെ ചെയ്ത്താ കാത്തോണേ റബ്ബേ എന്താണീ ഹാല് മുത്തേ റസൂലേ ഇൗ ചേലിൽ പോയാൽ നെഞ്ചാകെ മിന്നിത്തെന്നും മോഹം മൊത്തം കണ്ണും പൂട്ടി മയ്യത്താവൂലെ. മയ്യത്താവൂലെ. മയ്യത്താവൂലെ. മയ്യത്താവൂലാ...
Writer(s): Manu Manjith, Rahul Raj Thankappan Lyrics powered by www.musixmatch.com
instagramSharePathic_arrow_out