Music Video

Mohikkum Neelmizhiyode l HD Video | Manthrikam | Mohanlal | Vinayakan
Watch Mohikkum Neelmizhiyode l HD Video | Manthrikam | Mohanlal | Vinayakan on YouTube

Featured In

Credits

PERFORMING ARTISTS
S. P. Venkitesh
S. P. Venkitesh
Performer
O N V Kurup
O N V Kurup
Performer
K. J. Yesudas
K. J. Yesudas
Vocals
K.S. Chithra
K.S. Chithra
Vocals
COMPOSITION & LYRICS
S. P. Venkitesh
S. P. Venkitesh
Composer
O N V Kurup
O N V Kurup
Songwriter

Lyrics

മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ
കളിച്ചങ്ങാതീ നീ വരുമോ
ആരേ പാടുന്നൂ
കളിച്ചങ്ങാതീ നീ വരുമോ
കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
തിരയുവാൻ
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ
ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ
നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
നാടൻ ചിന്താനോ തുടി താളം തന്നാട്ടേ
നാടൻ ചിന്താനോ തുടി താളം തന്നാട്ടേ
വരിവണ്ടിൻ പാട്ട് പാടാമിന്നിനി ഓ.ഓ.ഓ.
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ
ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ
ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ
കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ
കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ
കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട ഓ.ഓ.ഓ.
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ
കളിച്ചങ്ങാതീ നീ വരുമോ
ആരേ പാടുന്നൂ
കളിച്ചങ്ങാതീ നീ വരുമോ
കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
തിരയുവാൻ.
Written by: O.N.V. Kurup, S.P. Venkatesh
instagramSharePathic_arrow_out