Music Video

Music Video

Credits

PERFORMING ARTISTS
GABRI
GABRI
Vocals
HRISHI
HRISHI
Vocals
COMPOSITION & LYRICS
GABRI
GABRI
Composer
PRODUCTION & ENGINEERING
HRISHI
HRISHI
Producer
Ashbin Paulson
Ashbin Paulson
Mixing Engineer

Lyrics

നാരങ്ങാപാല് ചൂട്ടക്ക് രണ്ട്
ഇലകൾ പച്ച, പൂക്കൾ മഞ്ഞ
ഓടിവരുന്ന ചാടിവരുന്ന
ഒടുക്കത്തെ കള്ളനെ പിടിച്ചോളൂ
Check check check check
വഴി വെട്ടി വഴി വെട്ടി വഴി വെട്ടി വന്നതാ
കഴിവൊട്ടും കുറവില്ല കഴുത്തറ്റം ചങ്ങലാ
പിഴുതെടുക്കാൻ ശ്രമിച്ചു, ഭലിച്ചില്ല വിങ്ങലാ
പഴുത്ത് പുഴുത്ത പഴം പറിച്ച് അങ്ങ് തിന്നതാ
പൂത്ത പണം പൊത്തുന്ന ഭൂതഗണം പറഞ്ഞു
കൂരിരുട്ട് വന്നിട്ട് കൂട്ടിരിക്ക്
പാതി വിരിഞ്ഞ പൂ പറിച്ചെടുത്ത് കളഞ്ഞ്
പുനർജനിക്കുന്ന കണ്ട് പാത്തിരിക്ക്
ഇത് പണ്ടാരോ പറഞ്ഞ പഴഞ്ചൊല്ലൊന്നും അല്ല
കണ്ടൊരേം കാണാത്തോരേം വണങ്ങത്തുമില്ല
പണ്ടാരി ഞാൻ വെച്ചത് വിഴുങ്ങത്തും ഇല്ല
ഇണ്ടോ ഇല്ലാത്തവനോ തരം തിരിവില്ല
എന്റെ ചിന്താഗതിക്കു ഞാൻ വിലങ്ങിടുകില്ല
പഴഞ്ചന്ത കലയ്ക്ക് ഒരുത്തൻ വിലയിടുകില്ല
ചന്തം നോക്കി തിരിഞ്ഞു വലയിടുകില്ല
ഒരു മന്ദ മാരുതൻ ഒന്നും മല ഇടിക്കില്ല
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന്
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നന്നങ്ങാടി നിയൊക്കെ നന്നായ് പാടി
വന്നിട്ടങ്ങു ഇഞ്ചുവടി പഠിപ്പിക്കും അംഗൻവാടി
പന്തം കാട്ടി വിളിക്കും ചന്തം കാട്ടി മയക്കും
അന്തം വിട്ടവന്റെ അന്തരങ്കം വാടി
എന്റെ പതനം കണ്ടിളിച്ചവൻ അടക്കി ചിരി
പതഞ്ഞു തൂവുന്ന മനസ്സ് അടക്കി പിടി
പതിയെ തന്നെ എരിയുന്ന പടക്ക തിരി
കദിന പൊട്ടുന്ന വരി വെടിക്ക് വെടി
ഞാൻ തിരിച്ചു വരുന്ന വരവിൽ ഒക്കെയും ഭയന്നു
എനിക്ക് മേൽ ഇട്ടുവെച്ച കടിഞ്ഞാണും മറന്നു
അടിതെറ്റി പതിച്ചപ്പോൾ അടിത്തട്ടിൽ അടിഞ്ഞു
അടവുകൾ പയറ്റി പയറ്റി ഇപ്പോ തെളിഞ്ഞു
തരാ നിനക്ക് തരാ നിനക്കും തരാ
പരാതി വേണ്ട നരാധമന്റെ കലാ
കിരാതം എന്റെ കരങ്കുലിയിൽ കറ
വിരോധം എന്റെ വിഷാദത്തിന് മറ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
നാരങ്ങ നാരങ്ങ നാരങ്ങ നാരങ്ങ പാലാ
ഞാനൊന്നും ആകില്ല എന്ന് പറഞ്ഞവൻ ആരാ
Written by: GABRI
instagramSharePathic_arrow_out

Loading...