album cover
MURIVU
25
Hip-Hop/Rap
MURIVU was released on November 14, 2025 by LOOOP RECORDS as a part of the album MURIVU - Single
album cover
Release DateNovember 14, 2025
LabelLOOOP RECORDS
Melodicness
Acousticness
Valence
Danceability
Energy
BPM72

Music Video

Music Video

Credits

PERFORMING ARTISTS
Alfy Thomas
Alfy Thomas
Rap
COMPOSITION & LYRICS
Alfy Thomas
Alfy Thomas
Songwriter
PRODUCTION & ENGINEERING
Sibin Wilson
Sibin Wilson
Mastering Engineer

Lyrics

കുറച് കഥകൾ ഞാൻ ഇപ്പോൾ പറയട്ടെ
നിന്റെ മനസ് ഞെരുങ്ങി നിറയട്ടെ
പല ഒളികൾ മിനുങ്ങി തിളങ്ങും
മുൻപത്തെ കനലി൯ കഥകൾ കലങ്ങട്ടെ
നേരം പലതിന്നായിരം കടന്നില്ലെ
മോഹം പൊടിച്ചു കുപ്പിയിൽ അടച്ചില്ലേ
വിധി പഴുക്കും മുൻപേ എന്നെ പറച്ചില്ലേ
തോട് ഉടക്കിലും വെട്ടം അടിച്ചില്ലേ.
കനത്തിൽ കിട്ടി ഒരു അടി
വഴിത്തെയ്റ്റി
പറന്നു പിന്നിലായ്‌ മൊഴി
കുഴതെറ്റി
നടന്നു കണ്ടില്ല ചതി
മുറിവൊട്ടി
പിടികും ഞാൻ ഇന്ന് ഗതി.
മുതുകിൽ കിട്ടിയ മുറിവതൊട്ടുവാൻ
വലഞ്ഞു ചെന്നപ്പൊ തൊഴുത്തിൽ കെട്ടുവാ
പിടഞ്ഞു വീണിട്ടും ഉടുക്ക് കൊട്ടുവാ
കിതച്ചു കേണിട്ടും പിടിച്ചു കെട്ടുവാ.
നരകം വരെയും ഇറക്കി വേര്
മുട്ടോളം മൂക്കറ്റം ശരിയും നേര്
തിരക്കാൻ നിക്കില്ല അറുത്തങ്ങേറ്
തിരക്ക് നീ എൻ്റെ പേര്.
കിനിയില്ല മുറിവാറി മിഴിയിൽ നനവില്ല
ചുമടട്ടി നിരയിൽ മറയില്ല വരി കൊട്ടി
കഥകൾ കീറിയ മുറി ചാലുകൾ.
മടക്കമില്ലിനി ഒടുക്കവും.
വെറി ചവക്ക്കും മുൻപേ ഒട്ടും ഇറക്കില്ല തരി
ഒതുക്കം കാട്ടണ്ട വിറയ്കട്ടെ പ**
കുനിയ്കാൻ നിക്കണ്ട തരി
പരത്താൻ നോക്കണ്ട നര
വിരകളാൽ നിറക്കാൻ നോക്കണ്ട തല
പലവിധ നേരത്താൽ നീ കണ്ട വിന
തലവര തിരുത്താൻ നോക്കണ്ട തളരും.
കലത്തിൽ കയ്യിട്ട് കലക്കിയത്
കണ്ടതിൽ മെയിട്ടു കുലുക്കിയത്
പലവട്ടം മുണ്ടിട്ടു മുറുക്കിയത്
മറന്നു ചുരുണ്ട് ചുരുണ്ട്.
കാക്ക കൂട്ടിൽ മുട്ടയിടും
കുയിലിനു വേണം കൊട്ട്
കൂട്ടിലിട്ട മുട്ട തട്ടും പാമ്പിന്
വേണം തട്ട്.
വേഗത ഏറെ മുയലിനു
വേണം നികുതി പറ്റ്
തോട് കനം പേറും കര ആമയ്ക്കു൦
നീതി ഇറ്റ്‌.
നേരം പലതിന്നായിരം കടന്നില്ലെ
മോഹം പൊടിച്ചു കുപ്പിയിൽ അടച്ചില്ലേ
വിധി പഴുക്കും മുൻപേ എന്നെ പറച്ചില്ലേ
തോട് ഉടക്കിലും വെട്ടം അടിച്ചില്ലേ.
കനത്തിൽ കിട്ടി ഒരു അടി
വഴിത്തെയ്റ്റി
പറന്നു പിന്നിലായ്‌ മൊഴി
കുഴതെറ്റി
നടന്നു കണ്ടില്ല ചതി
മുറിവൊട്ടി
പിടികും ഞാൻ ഇന്ന് ഗതി.
വേരുകളമരാമരമിത്
കാതൽ ഉടയും വരെയും തണല്
പോരുകൾ അഴയാ തെരുവില്
രാവിയ വാൾ മുന ഞാൻ തടയൂ
ചീന്തിടും ഉയർന്നാടിടും കൊടി
പോരിടും ഉടൽ കീറിടും വരെ
നേരിടും കയർത്താലുമെൻ
ഉയിർ വേർപെടും എന്ന്
തീർപ്പെടും വരെ
നേരം പലതിന്നായിരം കടന്നില്ലെ
മോഹം പൊടിച്ചു കുപ്പിയിൽ അടച്ചില്ലേ
വിധി പഴുക്കും മുൻപേ എന്നെ പറച്ചില്ലേ
തോട് ഉടക്കിലും വെട്ടം അടിച്ചില്ലേ.
കനത്തിൽ കിട്ടി ഒരു അടി
വഴിത്തെയ്റ്റി
പറന്നു പിന്നിലായ്‌ മൊഴി
കുഴതെറ്റി
നടന്നു കണ്ടില്ല ചതി
മുറിവൊട്ടി
പിടികും ഞാൻ ഇന്ന് ഗതി.
Written by: Alfy Thomas
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...