album cover
Mayamanjalil
album cover
Mayamanjalil was released on May 3, 1990 by Millennium Audios as a part of the album Ottayalpattalam (Original Motion Picture Soundtrack) - Single
BPM119
Melodicness
Acousticness
Valence
Danceability
Energy

Lyrics

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ
ആരും പാടാത്ത പല്ലവി, കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ
ഏഴുതിരിവിളക്കിൻ്റെ മുൻപിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
ഏഴുതിരിവിളക്കിൻ്റെ മുൻപിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
കനകമഞ്ചാടി പോലെ... ആ... ആ... ആ...
കനകമഞ്ചാടി പോലെ, അഴകുതൂകുമീ നേരം
ഏതൊരോർമ്മയിൽ നിന്നു നീ, ആരെ തേടുന്നു ഗോപികേ
കിനാവിലെ മനോഹരീ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ
പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്
പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്
പവിഴമന്ദാരമാല, പ്രകൃതി നൽകുമീ നേരം
പവിഴമന്ദാരമാല, പ്രകൃതി നൽകുമീ നേരം
മോഹകുങ്കുമം പൂശി നീ, ആരെ തേടുന്നു ഗോപികേ
കിനാവിലെ സുമംഗലീ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ
ആരും പാടാത്ത പല്ലവി, കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ
Written by: P. K. Gopi, Sharath
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...