album cover
Mohabbathin
album cover
Mohabbathin was released on April 1, 2017 by Millennium Audio & Video as a part of the album Rakshadhikari Baiju Oppu (Original Motion Picture Soundtrack)
April 1, 2017
LabelMillennium Audio & Video
BPM120
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

മൊഹബ്ബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ
സുറുമക്കൺ ചിമ്മി ചിമ്മി ചൊല്ലണന്താണ്
മണിമാരൻ നിന്നെ കാത്ത് രാവിലിരിപ്പാണ്
മൊഹബ്ബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ
ഇരവൊന്നു വെളുക്കുമ്പോളിനി ഇനി നിങ്ങൾ ഒരു മെയ്യ്
ഇടനെഞ്ചിലുണരുന്നു പാട്ട്
പെരുത്ത പെരിശമോടെ
രസിച്ചു ചുവടിളകി
അലച്ചു തല്ലി ചിരിച്ചു തുള്ളി
നാടും വീടും പാടും രാവ്
മൊഹബ്ബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ
മാതളപ്പഴം നിന്റെ തൂമുഖം
മാനസക്കിളിപ്പെണ്ണേ
മാരനുള്ളിലെ മാമരത്തില്
കൂടു കൂട്ടും ജിന്നേ
അമ്പിളിക്കല തോറ്റു പോകണ
റങ്കിലഞ്ചണ മാരാ
ഏതു പെണ്ണിനും പൂതി തോന്നണ
ആണൊരുത്തനാ നീയേ
ഹേയ് ഊദ് കുപ്പിയുമായിയെത്തണ
ഊരു ചുറ്റണ കാറ്റ്
വെള്ളി കൊണ്ടൊരു കോട്ടു തുന്നി
വന്നു മേട നിലാവ്
കസവിന്റെ ഉടുപ്പിട്ട് കിസ്സപ്പാട്ടിന്നിശലിട്ട്
കുറുമ്പിന്റെ കൊലുസ്സിട്ട കൂട്ട്
ബിരിയാണി മണം പിടിച്ചിളം കാറ്റിൻ ചിറകടിച്ചലതല്ലി പറക്കണ കൂട്ട്
കളവില്ലാ മനള്ള കളിചിരിയുടെ രാവ്
കുരുന്നുകൾക്കിത് ദുനിയാവ്
അറബനത്തുടികൊട്ടി
കിലുകിലെ സൊറ കൂട്ടി
സകലരുമൊരുമിച്ച കൂട്ട്
സറുബത്തിൻ മധുരവും
നറുമഞ്ഞിൻ തെളിമയും
സമം ചേർത്ത് വിളക്കിയ കൂട്ട്
വെളുവെളെ തിളങ്ങണ പുലരിതൻ
തുടിപ്പുള്ള ചെറുതുകൾക്കിത് പെരുന്നാള്
കൽക്കണ്ട തേന്മഴ തന്ന്
ഖൽബിന്റെ വാതിലിൽ വന്ന്
മൈലാഞ്ചിച്ചോപ്പിൻ കൈയ്യാൽ
മുട്ടിവിളിച്ചോളേ
നിക്കാഹിൻ പന്തലുയർന്ന്
സൽക്കാര കൂട്ടുമുണർന്ന്
സ്വപ്നത്തിൻ പട്ടുറുമാലായ്
കൂടെ വരുന്നോളേ
തന തിന്ന താനന തിന്ന തന തിന്ന താനന തിന്ന
തന തിന്ന താനന തിന്ന താനന തന്നാനേ
തന തിന്ന താനന തിന്ന തന തിന്ന താനന തിന്ന
തന തിന്ന താനന തിന്ന താനന തന്നാനേ
Written by: B.K. Harinarayanan, Bijibal, Hari Narayanan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...