VIRACHIRITH
20
Hip-Hop
VIRACHIRITH was released on March 12, 2026 by Devil Inside Records as a part of the album VIRACHIRITH - EP
Melodicness
How much the song possesses a clear and memorable tune that follows well-defined musical patterns. A song high in melodicness generally features clear and memorable instrumental or vocal lines.
Acousticness
A measure of how much a song relies on acoustic instruments (eg. piano, guitar, violin, drums, saxophone) instead of electronic or digitally synthesized
Valence
The musical positivity or emotional tone conveyed through the song's harmonic and rhythmic components. High valence corresponds to feelings of happiness, excitement, and euphoria while low valence is associated with sadness, anger, or melancholy.
Danceability
A combination of factors including tempo stability, rhythmic patterns, and beat emphasis to determine how suitable a song is for dancing. A "danceable" song may feature a consistent tempo, repetitive musical structure, and strong downbeats.
Energy
The perceived intensity of a track which may be influenced by tempo, dynamics, and musical compactness. A high energy song may have a driving rhythm and dense instrumentation while a low energy song can be musically sparse and feature slower tempos.
BPM84
Music Video
Music Video
Credits
PERFORMING ARTISTS
EFY Music
Performer
AZWIN
Performer
COMPOSITION & LYRICS
EFY Music
Lyrics, Composer
AZWIN
Composer
Lyrics
എൻ വേദന
അതെന്നും എനിക്കൊരു ചേതന
ഓരോരോ ചോദ്യമാ
അതെനിക്കെവിടുന്ന് വന്നതാ
എന്റെ തോന്നലാ
ജീവിതം അത് വെറും തോന്നലാ
മരിച്ചു കഴിഞ്ഞാൽ നാം മണ്ണിലാ
എന്നെ വെറുത്ത ദൈവം അത് വിണ്ണിലാ
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
ദൂരെ കണ്ട ഒരു കാഴ്ച
എന്റെ കാതിലില്ല ഒരൊച്ച
തെരയാ ഒച്ച വച്ചതാരാ
സമയം നീങ്ങും എന്റെ വാച്ചാ
എന്നാ ഇവിടെ കണ്ട കാഴ്ച
തോന്നലാണോ ഓരോ ആഴ്ച
തോന്നലല്ല എന്ന ചിന്ത
ചന്തമേകി വന്നിരിക്കാ
എന്തിനാണീ നെഞ്ചിൽ ഭാരം
കൂട്ടി വച്ച് ഞാനോ ഹാരം
എന്നാ പിടിച്ചതാണേ കാരം
പടർന്നു പന്തലിച്ച മരം
വളവുമില്ല വളഞ്ഞതാവും
ചില്ല നെയ്ത തിന്മ ഫലം
കുറ്റബോധം വറ്റിപ്പോവും
വെറുതെ വെറുത്ത് വിറച്ച് പോവും
കാലുമുട്ട് കൂട്ടിമുട്ടി
വട്ടുപോലെ നട്ടം തെറ്റി
ചെയ്ത്തിൽ ആകമാനം തെന്നി
പോയ നെഞ്ചിൽ ആണി തുന്നി
തോനെ വേന തന്നെ തൂങ്ങി
തലയും പിളർന്ന പോലെ തോന്നി
ലഹരി തന്ന സുഖത്തിൽ വേറിടുമ്പോ
ദൈവം എന്നെ തേടി
എന്ന ദൂരമെല്ലാം കൂടി
കഴിഞ്ഞ കാലം ദൂരം കൂട്ടി
ഒന്നിൽ നിന്നും തന്നെ തുടങ്ങാം
എന്നാൽ മനസ്സ് പിന്നേം പാളി
പാളി പോയ മനസ്സ് കൊണ്ട് ഞാനോ അതിർ വരമ്പ് കടന്ന് കടല് ചാടി മുങ്ങി പോയി പിന്നേം പൊങ്ങി ചിന്ത എന്നെ കൊന്നു തൂങ്ങി
കാണാതെ കാണാനും കാണാതെ ഇരിക്കാനും
കണ്ണ് രണ്ടും മൂടിവെക്കല്ലേ പൊന്നേ
ഓരോന്നും കേൾക്കാതെ കേൾക്കുന്ന കാര്യങ്ങൾ
ഉള്ളിലൊന്നും കേറ്റി വെക്കല്ലേ പിന്നെ
നിന്നെ തേടാനായ് വന്നില്ലേ
നിന്നെ തേടാൻ ഉള്ളിൽ തോന്നിയിലേ എനിക്ക്
ഉള്ളം കാണാനായ് തുറന്നില്ലേ
ഉള്ളിലുള്ള കാഴ്ച തന്നീലെ എനിക്ക്
ചാരെ... ചാരെ...
തിന്മയിൽ കുതിർന്ന പൂവല്ലേ
കോനെ... കോനെ...
എന്നെ നീ വെറുത്ത് പോവരുതേ
എന്റെ നെഞ്ചിൽ നീ തനിച്ചല്ലേ
എന്നെ കാണാതിരിക്കല്ലേ
ഉള്ളിനുള്ളം ഇരുട്ടല്ലേ
വെളിച്ചമേകാതെ നീ എന്നെ അകറ്റല്ലേ
എന്റെ മുന്നിൽ എല്ലാം മാഞ്ഞതല്ലേ
പാത നിലക്കാൻ വിധിക്കല്ലേ
കണ്ണിൽ കാണാത്തതെന്താ
ഈ പാത എൻ നാഥാ
പരീക്ഷിച്ചതെന്താ
പ്രണയം വിരഹം
ഹൃദയം തകരും
കരയും മിഴിയിൽ
മധുരം പകരും
മനവും കവരും
കവറായ് നിറയും
ഒഴുക്കിൽ പലരേം
അറിയാൻ തിരയും
കരയും ഇനിയും
കരയും തെരയും
വഴിയിൽ തുടരും
കഴിവിൽ നിറയും
വലുതായ് പടരും
വീണാൽ പതറും
എന്നാൽ തുടരും
ഇനിയും തെരയും
തരംതാവുന്ന സമുദായക്കാർക്കും
കഥചൊരിയും സദാചാരക്കാർക്കും
മനം ചൊരിയുന്ന ഈണത്തിൽ എന്റെ നടുവിരൽകൊണ്ട് നമസ്കാര വാക്കും
പരനാറി പലനേരം പല വഴി തേടി
പരിശുദ്ധം അഴുക്കാക്കി പല ജലമാക്കി
തലപ്പത്ത് മുനമ്പിൽ വസിക്കുന്ന
പാവത്തെ പെടുത്തി പാവ പോലെ കറക്കി
പരക്കെ പിറകിൽ പിരാന്തിന്റെ ഹലാക്കിൽ
തുറന്നിട്ട നെഞ്ചിൽ വരച്ചിട്ട ഏടിൽ
തളച്ചെന്റെ ദുഃഖം വരുന്നുണ്ട് വെക്കം
കരക്കമ്പി എന്താച്ചാ മരുന്നിന്റെ കേറ്റം
തുടച്ചിട്ട കണ്ണീരു കൊണ്ടെന്നെ വാറ്റും
വെയിലത്ത് പെയ്യുന്ന മഴയത്ത് കാറ്റും
കുലുങ്ങില്ല കാറ്റത്ത് പോലും എൻ ഉള്ളം
തനിയെ ഞാൻ കത്തുന്ന പന്തം പോൽ ചുറ്റും
ഞാൻ എഴുതി വെച്ച കഥയ്ക്ക്
അവസാനമില്ല നീ കടക്ക് പുറത്ത്
വേദനയ്ക്ക് മുന്നിൽ മരവിച്ചപോലെ മനസ്സ് കറുത്ത്
വായിൽ വന്ന നീര് കത്തി പോയതോടെ തീരുമെന്ന് തോന്നിയെങ്കി തോന്നലൊക്കെ തോന്നിടണ്ട ചീറും
എന്റെ ചോദ്യത്തിന് ഉത്തരം നീ തന്നെ
എന്തിന് വേണ്ടി ആ ഉത്തരം നീ തന്നെ
ഞാനെന്താ നീയെന്താ ഉത്തരം ഒന്നെന്നെ
എന്നിലെ ഉള്ളം പറഞ്ഞത് ഇത് തന്നെ
പലതായ് പലതായ് പലതായ്
നിറയാം പലതായ് തുടരാം
ചിലരായ് പടരാം വഴിയിൽ ചിതറാം
ചതിയിൽ നിറയാം അറിയാതറിയാം
കരയാം പറയാം അറിയാം
നിറയാം ഇവിടം പുഴയായ്
ഒഴിയാൻ കഴിയാതിരിക്കാം
കുഴിയിൽ മഴയിൽ മണ്ണും നിറയാം
നിനക്കും എനിക്കും പരിമിതികൾ ഇവിടാ
മനുഷ്യൻ മനുഷ്യത്വം ഹൃദയത്തിന് ഉടമ
കടമാ കടമ്പകളാ ഇവിടെങ്ങും നമുക്കായ്
ചെയ്യാൻ കഴിയാതിരിക്കുന്നത് വെറുതാ
പഠിച്ചാൽ പഠിക്കാ അല്ലെങ്കിൽ പഠിക്കാൻ ശ്രമിക്കാം ഉയരത്തിൽ എത്താനായ് പറക്കാം
എത്രത്തോളം പഠിച്ചാലും വിതച്ചാലും
സാമ്പത്ത്യം നിൻ്റൊക്കെ ഹൃദയത്തിൻ ഇടതാളം ഇടിച്ചീടും
വേദത്തിന്റെ ധനം അത് വേതനം
വരും ഒരു ദേവൻ തരുമൊരു
തരം വരം
അതിലൊരു മരം
അടിവേരുറച്ച മനം അതിൽ മുളച്ചൊരു പൂവിൻ മണം
എന്തു നല്ല ഹരം പറന്നു നടക്കും വണ്ടും
പൂമ്പാറ്റ കുടിച്ച തേനും
തൊട്ടാൽ ചോര ഗന്ധം
പൂവിൻ മുള്ളിൽ കൊണ്ട ബന്ധം
എന്റെ ഉള്ളിൽ കൊണ്ടതെന്തും
കത്തി പോയതാണീ പന്തം
പാഞ്ഞു പോയതാണീ പന്തും
ചാഞ്ഞു പോയതാണീ നെഞ്ചും
എന്തിനാണിവിടെ സ്വന്തം
എല്ലാം ആരുടൊക്കെ ദാഹം
ഓടി വന്ന എടങ്ങേറും
ഓതി തീരാത്ത ആയത്തും
ആയാൽ എത്താത്ത മാനത്തും
കിട്ടാനില്ലാത്ത ബർക്കത്തും
വാങ്ങാൻ കിട്ടാത്ത സ്വർഗ്ഗത്തിൽ
വാതിൽ ചാരാതെ ഉറക്കത്തിൽ
എഴുതി തീരാത്തെ ഓരോക്കത്തിൽ എത്തി ചേരുന്നു ഒരുകത്തിൽ
ആളി കത്തി ഓരോ മത്തിൽ എന്റെ തലക്കടി ഭിത്തിയിൽ
നെഞ്ചും പിടച്ചോരോ തട്ടിൽ
കെട്ടിപ്പിടിക്കട്ടെ എന്നെ തന്നെ ഞാൻ
ഒക്കെ തട്ടിത്തടഞ്ഞു പോയ എൻ അനുഭവമാ
മനസ്സിൽ നീ തോണി കൊണ്ട് വച്ചാലും
നിന്റെ ഉള്ളം മുങ്ങുകില്ലേ...
ഒഴുക്കിൽ ഈ തോണി മുങ്ങി പോയാൽ
മെല്ലെ കായൽ നീന്തുകില്ലേ...
കാറായ് ഈ മാനം മൂടി പോയാൽ
മഴയായ് നീ ചൊല്ലൂ ഞാൻ കേൾക്കാം
വരുമോ എൻ ഉള്ളം താങ്ങി തേടാൻ
നിഴലായ് എൻ കണ്ണീരെല്ലാം ഒപ്പാൻ
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
അസ്തഗ്ഫിറുള്ളാഹ്
എനിക്ക് പറ്റുന്നില്ലാ
ഉള്ളം നീറുമ്പോ സഹിക്കുന്നില്ലാ
തുടച്ച് മാറ്റാനായ് പറ്റുന്നില്ലാ
എന്റെ ഉള്ളിലെ തിന്മക്ക് അറ്റമില്ലാ
ഇന്ന് കരയാനോ കഴിയുന്നില്ലാ
കണ്ണിൽ കാണാത്ത വഴികളിൽ ഞാൻ
അലഞ്ഞ് നടന്നിട്ടും ആവുന്നില്ലാ
എനിക്കാവുന്നില്ലാ
എനിക്കാവുന്നില്ലാ
എന്റെ കോലം മൊത്തം മാറി
കോലു പോലെ തന്നെ മേനി
തോനെയങ്ങ് കേറി ചീത്തപ്പേര്
മൊത്തം എന്നെ മാടി
മാടപ്രാവിൻ മനം പോലെ ഞാനും ഇണ തേടി പാറി
കാറ്റും മഴേം കൊണ്ട കുട പോലെ ചിലരൊക്കെ ചൂടി
പല വഴിയിൽ ഞാൻ ചാടി
പല വലകളിൽ ആടി
പല വചനങ്ങൾ എന്റെ വജ്രക്കല്ലിൽ ഞാനോ പാകി
എങ്കിലും ഞാനും ഒരു പാപി
ഞാനും ആവും അഹംഭാവി
വാനം തൊട്ട് നക്ഷത്രങ്ങൾ തേടി പോയ അഹങ്കാരി
തിരിച്ചറിവ്
തിരിഞ്ഞപ്പോ തിരിച്ച്
എന്റെ വിറച്ചിരിത്ത്
വിറപ്പിച്ച എഴുത്ത്
വിധി എന്റെ ഒഴുക്ക്
ഒരു കിലോ വിഷം വാങ്ങി കഴിക്കാനായ് നടപ്പ്
നടക്കില്ല മരിക്കില്ല ജീവനുണ്ട് Efy-ക്ക്
എഴുത്തിനെ വിലയിരുത്തുമ്പോ നിങ്ങ ശ്രദ്ധിക്ക്
ഇല്ലേൽ സ്കിപ്പ് അടിക്ക്
കേട്ടുകൊണ്ട് കോട്ടുവായ ഇട്ടിടേണ്ട എന്ന് ഞാൻ ചൊല്ലുകില്ല
ബോറടിക്കാൻ വേണ്ടി നീട്ടി പോയതാണ് എന്റെ പാട്ട്
കേൾവിക്കാർക്ക് വേണ്ടി കേൾപ്പിക്കാനുണ്ടാക്കിയില്ല
ഞാൻ കേൾക്കുന്നോർ കേട്ടിരിക്ക് അല്ലാത്തോർ വേണ്ട
എന്നെ അറിയുന്നോർ അറിയും അറിയാത്തോർക്ക് എന്നെ മനസ്സിലാവുകില്ല
മനസ്സിലാക്കണെങ്കി വയസ്സ് കുറച്ചു കൂടി കഴിയും
ഉശിരു പോലെ നിന്ന എന്റെ നെഞ്ചിലില്ല fame
നടന്നു നടന്നു പോയ പാത എന്റെ ചെരുപ്പ് മൊത്തം തേഞ്ഞ്
എന്റെ ഉള്ളിലുള്ള എഴുത്തിനൊക്കെ സമയം ഇവിടെ കഴിഞ്ഞ്
കഴിഞ്ഞാ പോലും നിർത്തുകില്ല അതു തന്നെയാണെൻ game
തേടി തേടി പോയ തെന്നും
തെന്നിപ്പോയ നെഞ്ചും നീറും
സുഖം കിട്ടാതെ നീ ചീറും
നെഞ്ചും കത്തി കൊണ്ട് കീറും
തേടി തേടി പോയ തെന്നും
തെന്നിപ്പോയ നെഞ്ചും നീറും
സുഖം കിട്ടാതെ നീ ചീറും
നെഞ്ചും കത്തി കൊണ്ട് കീറും
വീണാൽ വീഴട്ടെ എത്താത്ത കൊമ്പിൽ കേറുമ്പോ വീഴട്ടെ
വിട്ടാൽ എത്തട്ടെ എത്താത്ത ദൂരം എത്തുമ്പോ എത്തട്ടെ
ചുറ്റും നോക്കട്ടെ ഇരുട്ടത്ത് ഒക്കെ അലയട്ടെ
വെളിച്ചം തേടി പോകട്ടെ
വെളിച്ചമില്ലേൽ തെരയട്ടെ
കരയട്ടെ
ആഞ്ഞു പിടിക്കട്ടെ നെഞ്ചത്ത് റീത്ത് പതിച്ചിട്ട മയ്യത്ത് പോലെ കിടന്നിട്ട് കാര്യല്യ കിടപ്പിൽ എഴുന്നേൽക്ക് സാരല്യ
വിളികൾ പരിധിക്ക് പുറത്താക്ക്
അല്ലേൽ പലരൊക്കെ പുറത്താക്കും
മഷികൾ പല തെറ്റിൽ പരത്തി വെക്ക്
കുരുത്തം കെട്ട കുരുവും പൊട്ട്
നീയും അവരും പെട്ട്
ഇവിടം തെറ്റ് ചെയ്യും വട്ട്
സറ്റാനിക്ക്
മുങ്ങി പോവും ടൈറ്റാനിക്ക്
കഴുത്തിലെ കയറൊക്കെ ടൈറ്റാ നിക്ക്
പിടുത്തം വിട്ടെന്നെ കൊല്ലാണ്ടിക്ക്
മരിക്കാൻ ഒരിക്കൽ തയ്യാറെടുത്ത്
ഇപ്പൊ എന്റെ തെറ്റും ശരിയും അറിയാ ഇക്ക്
(പടച്ചോനേ എന്നെ കാക്ക്...
എന്നെ ഓർക്ക് എന്നെ കാക്ക് യാ അല്ലാഹ്...)
ഇതൊക്കെ പ്രാർത്ഥനയാ
ഇനി ഞാൻ arthinayaam
ഇവിടൊക്കെ ആർത്തി തന്നാ
ഞാനൊക്കെ റാപ്പറായ
തരല്ലേ പ്രാക്ക് പൊന്നാ
കിട്ടുന്ന കൂലിയെല്ലാം
പൊട്ടുന്ന നൂല് കെട്ടാ
പറ്റുന്ന പോലെ ചെയ്യാ
ഞാനും നല്ലതല്ല
കിട്ടുന്നത് നല്ല തല്ലാ
മനസ്സൊക്കെ വല്യ കല്ലാ
വഴിയൊക്കെ മുള്ള് കൊള്ളാ
ചോരക്ക് വേണം ചോര
ചോദ്യത്തിനും വേണം ചോദ്യാ
ഉത്തരം എന്ത് തന്നാ
എനിക്കെന്തും തന്നെ താങ്ങാം
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...
ഞാൻ നല്ലതൊന്നുമല്ല നല്ലതാവാൻ ഞാനോ നിന്നതില്ല
തിന്ന ചോറിനുള്ള നന്ദി കാട്ടാൻ ഞാനോ മറന്നിട്ടില്ല
ഒന്നുമായതില്ല എന്തുമാവാം എന്ന് തോന്നിയില്ല
എന്തുമേതും ആവാം എന്ന ഒറ്റബുദ്ധി എന്നിലില്ല
ഉള്ളിലുള്ളതെല്ലാം തുറന്നു നോക്കി ആരും കണ്ടതില്ല
മുന്നിലുള്ള മുള്ള് തന്ന നുള്ള് പോലും മാറിയില്ല
പോയ കാലം ഓർത്തിടാതിരിക്കാനുള്ള ശക്തിയില്ല
ശോകമായ് നിന്ന് ശ്വാസകോശം വെറുതെ ഇരുന്നതില്ല
നോക്കിടേണ്ട കാര്യം ഒന്നും നോക്കിടാനോ കഴിയുന്നില്ല
കൂട്ടുകൂടി വന്നവന്റെ കൂടെ കൂട്ടുകൂടിയില്ല
മാറ്റിവെച്ചതല്ല ബാക്കി കാര്യത്തേക്ക് പോകുന്നില്ല
നഷ്ടമെങ്ങും ഓർത്തിടുമ്പോ വിങ്ങലൊന്നും മാറിയില്ല
മുട്ടുസൂചിയല്ല മൊട്ട് വന്ന പൂവിൻ മുള്ളുമല്ല
മുട്ടു കുത്തി കരഞ്ഞു പടച്ച തമ്പുരാനെ കണ്ടതില്ല
കുറ്റപ്പെടുത്തുകില്ല എന്റെ കുറ്റം മുറ്റം നിറഞ്ഞു പക്ഷെ
കുറ്റബോധം വറ്റിപ്പോയ വെള്ളമായ് നിറഞ്ഞതില്ല
ഇടങ്ങൾ തേടി ദൂരം താണ്ടി അലഞ്ഞു നടന്നു വഴികളില്ല
വഴികൾ നടന്നു കടല് കടന്നു അറ്റം ഒന്നും കിട്ടുന്നില്ല
ഇരുട്ട് തൂങ്ങി കണ്ണിലെങ്ങും വെളിച്ചം പ്രതിഫലിച്ചതില്ല
കാഴ്ച കണ്ണിലല്ല നെഞ്ചിലാണെന്ന് ആരും പറഞ്ഞതില്ല
മുഖത്തെ കണ്ണ് അത് അടക്ക്
നിന്റെ നെഞ്ചിലുള്ള കണ്ണ് അത് തുറക്ക്
നിന്റെ മുഖത്തുള്ള കണ്ണ് അടക്ക്
നെഞ്ചിനുള്ളിലുള്ള കണ്ണ് അത് തുറക്ക്
(തിരിച്ചറിവ് തിരിച്ചറിവ് ഇത് തിരിച്ചറിവ് തിരിച്ചറിവ്...)
(റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...)
(റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...)
(റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...)
(റഹ്‌മാനേ റഹ്‌മാനേ റഹ്‌മാനേ...)
(വിറച്ചിരിത്ത്, വിറച്ചിരിത്ത്, വിറച്ചിരിത്ത്, വിറച്ചിരിത്ത്)
Written by: AZWIN, EFY Music


