album cover
Katte
1
Devotional & Spiritual
Katte was released on January 1, 2001 by Magnasound as a part of the album Onam Ponnonam
album cover
Release DateJanuary 1, 2001
LabelMagnasound
Melodicness
Acousticness
Valence
Danceability
Energy

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Performer
COMPOSITION & LYRICS
M. Jayachandran
M. Jayachandran
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics

Lyrics

കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് (പൂങ്കാറ്റ്)
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് (ഊഞ്ഞാല്)
ഊഞ്ഞാലാടും കാറ്റേ പോരാമോ? (പോരാമോ?)
ഉണ്ണിക്കോരോ മുത്തം നൽകാമോ? (നൽകാമോ?)
പൂവിന്റെ നാള് രേവതി
സ്നേഹിക്കുവാനെനിക്കാരിനി?
എൻ താമരമൊട്ടേ ആരാരോ
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് (പൂങ്കാറ്റ്)
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് (ഊഞ്ഞാല്)
ആലിലതൊട്ടിലിൽ നീലവർണ്ണം
വനമാലയ്ക്കു പുണ്യമായോടി വായോ
ആശിച്ച പീലിപ്പൂ ചൂടിവായോ
അമ്മക്കാനന്തക്കണ്ണുനീരായി വായോ
മിഴിയിൽ പൊന്നമ്പിളിവെട്ടം കിളികൾക്കും നിന്നോടിഷ്ടം
മണിമുറ്റം പോലും ഗോകുലം
അണയാത്ത ദീപമായി നീ തെളിയുന്നു പാഴ്ചിരിയിൽ
തലയിൽ ഞാൻ വയ്ക്കുകയില്ല
താഴത്തും വയ്ക്കുകയില്ല
തങ്കനിലാവെ നീയുറങ്ങിയോ?
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് (പൂങ്കാറ്റ്)
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് (ഊഞ്ഞാല്)
കണ്ണുനീർത്തുമ്പിക്ക് പാട്ട് തന്നു
നിറവിണ്ണിന് താരകപ്പൂക്കൾ തന്നു
മോഹിച്ച ജീവിതപ്പീലി തന്നു
എന്റെ പ്രാണന്റെ പൈയ്യിന് പാൽ ചുരന്നു
ഇനിയെന്തിന് മറ്റൊരു മോഹം?
നിറനിറയുകയാണീ ജന്മം
പൊഴിയുന്നു മേഘം മോഹനം
മണിനീലവർണ്ണമായി നീ മറയുന്നു വേദനയിൽ
ഒരു പാട്ടിലൊതുങ്ങില്ലല്ലൊ
ഹൃദയത്തിൻ കടലലയെല്ലാം
അമ്പാടിപ്പൂവെ നീയുറങ്ങിയൊ?
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് (പൂങ്കാറ്റ്)
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് (ഊഞ്ഞാല്)
പൂവിന്റെ നാള് രേവതി
സ്നേഹിക്കുവാനെനിക്കാരിനി?
എൻ താമരമൊട്ടേ ആരാരോ
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് (പൂങ്കാറ്റ്)
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് (ഊഞ്ഞാല്)
Written by: Gireesh Puthenchery, M. Jayachandran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...