album cover
Urakkam
album cover
Urakkam was released on May 5, 2026 by Universal Music India Pvt Ltd. as a part of the album Urakkam - Single
May 5, 2026
LabelUniversal Music India Pvt Ltd.
BPM139
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

അടച്ചെന്റെ കണ്ണുനാളെ തുറക്കുമോ?
പടച്ചവൻ തിരിച്ചെന്നെ വിളിക്കുമോ?
പറഞ്ഞത് തറച്ചെങ്കിൽ പൊറുക്കുമോ?
മരിച്ചെങ്കിൽ നീയുമെന്നെ മറക്കുമോ? (2)
എന്നോ എന്നുതീരുമെന്റെ
കണ്ണുനീരത്തെന്നോ?
ഉള്ളിലേറി ഭാരം താങ്ങി ഞാനാ കുന്നോ
മുന്നേ പോയവരെ നിങ്ങളങ്ങ് ചെന്നോ?
അങ്ങ് ചെന്നോ?
അടച്ച കണ്ണത് തുറക്കാനാവാതെ
ആഴത്തിൽ ഞാനിന്ന് ഉറക്കം
പരക്കെ നേരമോ വെളുക്കും
വിളിക്ക് വിളിക്ക് ഇല്ലിനി അനക്കം
ശരിക്കും ഞാനൊക്കെ മരിച്ചാൽ
ആരൊക്കെ കരയും അവരെൻ കുടുംബം
കടലിൽ അലഞ്ഞു തിരിഞ്ഞ്
ഒടുവിൽ എത്തിയെൻ ജീവിതം കരക്കും
മിഴികൾ രണ്ടിലും ഇരുള്
വഴികൾ തപ്പി ഞാൻ മുന്നോട്ട് നടക്കും
അഴികളായിന്നെൻ ചിന്തകൾ
പലനാൾ വിധിയെ പഴിച്ചു കിടക്കും
പണ്ട് ഞാൻ വിരിഞ്ഞ പൂവ്
ഇന്നു ഞാൻ കൊഴിഞ്ഞു ഭൂമിയിൽ പതിക്കും
നാളെ ഞാൻ ചെലപ്പോ മരിക്കും
പക്ഷേ എൻ പാട്ടിലോ നിത്യവും ജീവിക്കും
ജീവിക്കും ജീവിക്കും ജീവിക്കും ജീവിക്കും ജീവിക്കും ജീവിക്കും
ജനിച്ചാൽ ഒരിക്കൽ മരിക്കും
മരിച്ചാൽ ആരെന്നെ തിരക്കും
നനഞ്ഞ മിഴികൾ അലയും തിരകൾ
കരയും തിരയും
എഴുതും ജീവിത വരികൾ
മരിപ്പിൻ പാതയിൽ പോയല്ലോ!
ജീവനങ്ങ് പോകാറായി! പോയല്ലോ
കാലമങ്ങ് തീരറായി! പോയല്ലോ
ഞാനുമിന്ന് ചാവറായി! പോയല്ലോ
കണ്ണുരണ്ടും മൂടാറായ്!
ഞാനും പോയല്ലോ
തിരിച്ചു മടങ്ങി പോയല്ലോ
ഇരുളിൽ തനിയെ ആയല്ലോ
ഈ ‘രണ’ത്തിൻ മുന്നിൽ ഞാൻ ‘മ’ അല്ലോ
അമ്മ കരഞ്ഞു പ്രാർത്ഥിച്ച നാളല്ലോ
അത് വലയമിന്നെന്റെ വാളല്ലോ
ചെറുക്കൻ നല്ലൊരു ആളല്ലോ
അത് കേൾക്കാതെ മടങ്ങി പോയല്ലോ!
അടച്ചെന്റെ കണ്ണുനാളെ തുറക്കുമോ?
പടച്ചവൻ തിരിച്ചെന്നെ വിളിക്കുമോ?
പറഞ്ഞത് തറച്ചെങ്കിൽ പൊറുക്കുമോ?
മരിച്ചെങ്കിൽ നീയുമെന്നെ മറക്കുമോ? (2)
എന്നോ എന്നുതീരുമെന്റെ
കണ്ണുനീരത്തെന്നോ?
ഉള്ളിലേറി ഭാരം താങ്ങി ഞാനാ കുന്നോ
മുന്നേ പോയവരെ നിങ്ങളങ്ങ് ചെന്നോ?
അങ്ങ് ചെന്നോ?
Written by: STIC
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...