album cover
Ikkollam
album cover
Ikkollam was released on December 10, 2001 by Millennium Audio & Video as a part of the album Thakkakilo Mukkali
December 10, 2001
LabelMillennium Audio & Video
BPM162
Melodicness
Acousticness
Valence
Danceability
Energy

Lyrics

ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ
കുട്ടേട്ടൻ നമ്മക്ക് കൂടപ്പിറപ്പല്ലേ
കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ് ആളും മേലിഞ്ഞില്ലേ
തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടൻ
കുഞ്ഞാത്തൂൻ ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂൻ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ
കുറ്റം പറഞ്ഞിട്ടിനെന്താകാര്യം
പുത്തെൻപെണ്ണാദ്യം വീടുംമുറ്റാടിക്കോടീ
പണ്ടും പറഞ്ഞു ഞാൻ കുഞ്ഞ്യേച്ച്യോട്
പുത്തെൻപെണ്ണൊന്നു പരുതയാൽ കുഞ്ഞ്യേച്ചീ
പാമ്പിൻ്റെ പോലെ പടം പിടിയ്ക്കും
ആനക്കല്ലത്തൂര് കുട്ടേട്ടൻ വീണപ്പോൾ
കുഞ്ഞാത്തൂൻ മിണ്ടാതെ പോയില്ല്യേടീ
പെണ്ണിൻ്റെ വീര്യം കളഞ്ഞില്ല്യേടി കുഞ്ഞ്യേച്ചീ
മിണ്ടാത്ത പൂച്ച കലമുടയ്ക്കും
അച്ഛനും പോയില്ലേ അമ്മയും പോയില്ലേ
കുട്ടെട്ടനാരും തുണയില്ലല്ലോ
നമ്മുടെ പ്രായം പോയ് മൂത്ത് നരച്ചില്ലേ
ആരുവരാനാടീ പൊന്നുച്ചേച്ചീ
ആണിൻ്റെ കൂടെ പൊറുക്കാൻ വിധിയില്ല
ആരുടെ ശാപം തലയിൽക്കേറി
കുഞ്ഞാത്തൂൻ വന്നപ്പോ കൂടപ്പിറപ്പോളെ
കുട്ടേട്ടൻ തീരെ മറന്നതല്ലേ
പെണ്ണിനെ കിട്ട്യാലും പെങ്ങമ്മാർ വേണോന്നു
കുട്ടേട്ടൻ ഇപ്പോ പഠിച്ചില്ല്യെടീ
ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ
കുട്ടേട്ടൻ നമ്മക്ക് കൂടപ്പിറപ്പല്ലേ
കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ് ആളും മേലിഞ്ഞില്ലേ
തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടൻ
കുഞ്ഞാത്തൂൻ ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂൻ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ
കുറ്റം പറഞ്ഞിട്ടിനെന്താകാര്യം
ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ...
Written by: Sidhartha Vijayan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...