album cover
Muttayi Vandi
album cover
00:00
00:10
00:20
00:25
00:35
00:50
01:10
01:15
01:20
01:50
01:55
02:05
02:35
03:05
03:40
03:45
03:55
00:00
04:00
Past 7 Days
Muttayi Vandi was discovered most frequently at around 45 seconds into the song during the past week

Lyrics

ഉല്ലാസ മത്താപ്പൂ ചുമ്മാതെ കറങ്ങലോ
സന്തോഷ തരംഗമടിച്ച നിറങ്ങളോ
മിണ്ടാത്ത നോയമ്പു ചിരിച്ചു മുറിഞ്ഞതോ
വിചാര മയക്കു മരുന്നു കഴിച്ചതോ
നാട്ടു കരിമ്പ് തിന്നു കയ്പ്പ് മാഞ്ഞതോ
കാട്ടു തേന്റെ കൂട് മേത്ത് വീണതാവോ?
നേർത്ത മുള്ളു കോർത്തു തീർത്ത മാല പോലെ
മെയ്യാകെ വല്ലാതെ
ആരാരോ വീണ്ടും കുത്തുന്നുണ്ടോ?
മുട്ടായി വണ്ടി സ്വപനത്തിൽ തട്ടി മറിഞ്ഞതോ
പട്ടാമ്പൂച്ചി വട്ടത്തിൽ ചുറ്റിപ്പറന്നതോ
മറ്റാരാലും കിട്ടാത്ത ഓളത്തിൽ
Atlantic ആഴക്കപ്പൽ താഴത്തട്ടിൽ മുങ്ങിത്താണോ?
മുറ്റത്താകാവേ അത്തിക്കായ്നിര
ഒറ്റയ്ക്കാകാവേ
ചെത്തിപൂമഴ
ഉച്ചച്ചൂടിലും
നട്ടപാതിരാ
ചുറ്റും രാനില
(ലല്ലലല്ല ലാ-ല ലാ-ല ലാ)
(ലല്ലലല്ല ലാ-ല ലാ-ല ലാ)
(ലല്ലലല്ല ലാ-ലല്ലലല്ല ലാ)
കായ്ച്ച രഹസ്യവള്ളി പൂത്തു കേറവേ
കാഴ്ച പോയ കണ്ണ് കാത്ത് നിന്നതാരേ?
മായ്ച്ചു മാഞ്ഞിടാത്ത ഭാവി രേഖ പോലെ
ഉൾത്താളിൽ ചിത്രങ്ങൾ പൊൻ പേനത്തുമ്പാൽ കൊത്തുന്നെന്തേ?
തെറ്റാവാനോ
തെറ്റാതെ കിട്ടാനാണോ
അരിവാൾ മുനയൊടരുതേന്നല്ലേ
അളവിൽ കളിയാടൽ നിന്നെ
ഒരുനാൾ കൊത്തിക്കവരും മെല്ലെ
അരുതാ വഴികൾ പരതും നെഞ്ചേ
അടിക്കിട്ടാ പൈതൽ നീയേ
ഉടയാൻ പിടയും ഹൃദയച്ചില്ലേ
എറിഞ്ഞതോ കെണിവല
വലയിൽ വീണോ തലവര
പഴകിയ വയലിനാ
ശ്രുതിയിൽ ചേരാ സ രി ഗ മ പാ
ഉല്ലാസ മത്താപ്പൂ ചുമ്മാതെ കറങ്ങലോ
സന്തോഷ തരംഗമടിച്ച നിറങ്ങളോ
മിണ്ടാത്ത നോയമ്പു ചിരിച്ചു മുറിഞ്ഞതോ
വിചാര മയക്കു മരുന്നു കഴിച്ചതോ
നാട്ടു കരിമ്പ് തിന്നു കയ്പ്പ് മാഞ്ഞതോ
കാട്ടു തേന്റെ കൂട് മേത്ത് വീണതാവോ
നേർത്ത മുള്ളു കോർത്തു തീർത്ത മാല പോലെ
മെയ്യാകെ വല്ലാതെ
ആരാരോ വീണ്ടും കുത്തുന്നുണ്ടോ?
മുട്ടായി വണ്ടി സ്വപ്നത്തിൽ തട്ടി മറിഞ്ഞതോ
പട്ടാമ്പൂച്ചി വട്ടത്തിൽ ചുറ്റിപ്പറന്നതോ
മറ്റാരാലും കിട്ടാത്ത ഓളത്തിൽ
Atlantic ആഴക്കപ്പൽ താഴത്തട്ടിൽ മുങ്ങിത്താണോ?
Written by: Vinayak Sasikumar, Vishnu Vijay
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...