Şarkı sözleri

മെഴുകുതിരികൾ ഉരുകിയുരുകി അകമെയുതിരും നോവിൽ നഗരവഴിയിൽ പകലുകളിലും ഇരുളു കലരും നാളിൽ ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ അഴലരുളി മാഞ്ഞതെവിടെ നീ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം... ചിറകുമിനി ഞാൻ, ഏകിടാം സമയനദിതൻ തിരയിലൊരുനാൾ തിരികെയൊഴുകാമെങ്കിൽ പഴയ നിമിഷം, ഇനിയുമതുപോൽ നുകരുവതിനായെങ്കിൽ... കരതളിരിലെന്തരുളും, പകരമായ് ഞാൻ അരികെയിനിയൊന്നു വരുമോ... നീ... പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു, ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ, ഏകിടാം പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ മുറിവുകളിലെന്നെ തലോടുവാൻ അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ് തളരുമൊരു നേരം ചൂടി ഞാൻ... പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ... അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ... ഏകിടാം...
Writer(s): Deepak Dev, Santhosh Varma Lyrics powered by www.musixmatch.com
instagramSharePathic_arrow_out