Şarkı sözleri

കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട് നിറപൊലിയേകാമെൻ അരിയ നേരിന്നായ് പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം കന്നോടു തരിയുഴും മണ്ണുതിരും മണമോ പെണ്ണിനു വിയർപ്പാലേ മധുമണമോ ഞാറ്റോല പച്ചവള പൊന്നും തെളി കൊലുസ്സ് പെണ്ണിവൾ കള മാറ്റും കളമൊഴിയായ് കൊറ്റികൾ പകൽ നീളെ കിനാക്കാണും മൊട്ടിടും അനുരാഗ കരൾ പോലെ മണ്ണിനും ഇവൾ പോലെ മനം തുടിക്കും പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം പൊന്നാര്യൻ കതിരിടും സ്വർണ്ണ മണി നിറമോ കണ്ണിനു കണിയാകും നിറപറയോ പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയാൽ നെല്ലറ നിറയേണം മനസ്സുപോലെ ഉത്സവ തുടി താള കൊടിയേറ്റം മത്സര കളിവള്ള തിരയോട്ടം പെണ്ണിനു മനമാകെ തകിലാട്ടം പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട് നിറപൊലിയേകാമെൻ അരിയ നേരിന്നായ് പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
Writer(s): Br Prasad Lyrics powered by www.musixmatch.com
instagramSharePathic_arrow_out