Şarkı sözleri

നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ കവിൾ ചെമ്പക മലരിന്റെ മണം കൊണ്ട് ബെല്ലേ ബെല്ലേ കതിർ മുടിയിലെ കുടമുല്ല പൂവിനു ബെല്ലേ ബെല്ലേ നിന്റെ മൊഴിയിൽ കുറുമ്പ് നിന്റെ കനവിൽ കരിമ്പ് ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ? നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ? കേൾക്കാത്ത ദൂരത്ത് കേൾക്കാൻ കൊതിപ്പിച്ചു കൊഞ്ചാതെ കൊഞ്ചീ നീ മെല്ലേ മെല്ലേ കാണാതിരുന്നപ്പോൾ നെഞ്ചോടു ചേർത്തെന്റെ കവിളത്തു കുറിയിട്ടു മെല്ലേ മെല്ലേ മുത്തായ മുത്തിന്റെ മണി മുത്തിന്നു മുത്തിക്കുറിച്ചു നീ മറുവാക്കുകൾ പാരായ പാരൊക്കെ കേട്ടെങ്കിലോ ഇതു നാടാകെ പാട്ടാകും ചൊല്ലൂ മെല്ലേ നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ(ബെല്ലേ ബെല്ലേ) നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ നിന്റെ മൊഴിയിൽ കുറുമ്പ് നിന്റെ കനവിൽ കരിമ്പ് ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ? കാടായ കാടൊക്കെ മഞ്ഞിൽ കുളിച്ചപ്പോൾ ഒരു തുള്ളി മഞ്ഞായ് നമ്മൾ മെല്ലെ ഒരു തുള്ളി മഞ്ഞിന്റെ മിഴി ചേർന്നു നോക്കുമ്പോൾ ഒരു സൂര്യനായി ഞാൻ മെല്ലേ മെല്ലേ പലതും പറഞ്ഞന്നു രാവേറെയായ് കോടിനിലാവേറ്റുറങ്ങീ നമ്മൾ ചിറകുള്ള സ്വപ്നങ്ങൾ നെയ്തു നമ്മൾ നൂറു നിറവുള്ള നിനവായി പറന്നൂ മെല്ലേ നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ(ബെല്ലേ ബെല്ലേ) നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ നിന്റെ മൊഴിയിൽ കുറുമ്പ് നിന്റെ കനവിൽ കരിമ്പ് ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ? നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ?
Writer(s): Kaithapram, Jassie Gift Lyrics powered by www.musixmatch.com
instagramSharePathic_arrow_out