Krediler

PERFORMING ARTISTS
Safeer Cheemadan
Safeer Cheemadan
Music Director
Dana Razik
Dana Razik
Lead Vocals
Rijisha Balakrishnan
Rijisha Balakrishnan
Lead Vocals
COMPOSITION & LYRICS
Safeer Cheemadan
Safeer Cheemadan
Lyrics
Safeer C
Safeer C
Songwriter

Şarkı sözleri

പെയ്തൊഴിഞ്ഞ മഴ പോലെ വന്ന നിനവേ
വേനൽ തേടും മഴപോലെ വന്നൊരഴകായ്
നെഞ്ചിലെ ചില്ലയിൽ തളിരിടും നിൻ ഓർമ്മകൾ
നറുനിലാ സന്ധ്യപ്പോൽ തെളിയുമെൻ കിനാവുകൾ
ആർദ്രമാമെൻ മിഴികളിൽ നിറയും നിൻ ചിരികളായ്
പാടും നിൻ ശ്വാസമായ് വരൂ വരൂ മനസാഗര വീഥികളിൽ
ചേർന്നൊരീ ഇടനെഞ്ചിലെ നേർത്തലിഞ്ഞ താളം
പാടുവാൻ തേടുമെൻ ഹൃദയനോവിൻ നാദം
മനമേതോ നറുതൂവൽ പോൽ ഇരുളിൻ പൊയ്കയിലായ്
നോവിൻ ഒരു രാഗമായ് നീ വാനിൽ ഉയരുകയായ്
എന്നും മായാത്തൊരു പുലരിയായ് എന്നും അണയാത്തൊരു
ഹർഷമായ് നീ വരൂ വരൂ മനസാഗര വീഥികളിൽ
ഓർമ്മകൾ ഉണരുമീ വർഷതാഴ്വരകളിൽ
തനിയെ ഞാൻ നിൽക്കവേ മിഴിനീരിൻ തേടലായ്
ഓരോ അനുരാഗവും ഇടറും നൊമ്പരമായ്
ഓരോ മിഴിനീരിലും നീ മറയും സൂര്യനായ്
എന്നും മായാത്തൊരു പുലരിയായ് എന്നും അണയാത്തൊരു
ഹർഷമായ് നീ വരൂ വരൂ മന സാഗര വീഥികളിൽ
നെഞ്ചിലെ ചില്ലയിൽ തളിരിടും നിൻ ഓർമ്മകൾ
നറുനിലാ സന്ധ്യപ്പോൽ തെളിയുമെൻ കിനാവുകൾ
ആർദ്രമാമെൻ മിഴികളിൽ നിറയും നിൻ ചിരികളായ്
പാടും നിൻ ശ്വാസമായ് വരൂ വരൂ മന സാഗര വീഥികളിൽ
പെയ്തൊഴിഞ്ഞ മഴ പോലെ വന്ന നിനവേ………….
Written by: Safeer C, Safeer Cheemadan
instagramSharePathic_arrow_out

Loading...