Müzik Videosu
Vineeth Sreenivasan'in En Sevilen Şarkıları
Benzer Şarkılar
Krediler
PERFORMING ARTISTS
Vineeth Sreenivasan
Performer
COMPOSITION & LYRICS
Shaan Rahman
Composer
Harinarayan
Songwriter
Şarkı sözleri
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
എന്നോമൽ കിളിയേ
എന്നോമൽ കിളിയേ
നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവുപോൽ കാണുന്നതാരെ
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ
നാണമായ് പെണ്ണേ
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോടു മെല്ലെ
തൂവെൺപുലരി നിൻ്റെ ചുണ്ടിൽ ഈണമായ് മാറിയോ പെണ്ണേ
നീ അറിയാതെ നീർ പെയ്യുമേ
തേൻ മഴപോലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ
ഏ ഹേയ്
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
പ്രാണൻ്റെ ലിപികളിൽ നീ തീർത്ത പേരു
നീ നിൻ്റെ വിരലിനാൽ തേടുന്ന നേരു
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ, പെണ്ണേ
ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ
ഏ ഏയ്
(എന്നോമൽ കിളിയേ)
(എന്നോമൽ കിളിയേ)
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
Writer(s): Shaan Rahman, Harinarayanan
Lyrics powered by www.musixmatch.com