歌词
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം
ചോലകളും കുയിലാളും പാടും താഴ്വാരം
എല്ലാം നമുക്കിന്നു സ്വന്തം
മേഘം കണ്ട് കാറ്റും കൊണ്ട്
നേരറിഞ്ഞു നീ വളരൂ
നിൻ വഴിയേ രാപ്പകലിൽ കാവലുണ്ടേ എന്റെ കണ്ണ്
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം
ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ്
മഞ്ഞിൽ നെയ്യും തളിരാട താ
കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ
കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ
മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
വാനം പോലെ ഒരു നൂറു കൈ നീട്ടി
മാറിൽ ചേർക്കാം നിറതിങ്കളായ്
ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ
അകലെ നീ പോയാലും നിഴലാവാം ഞാൻ
വരുവോളം വഴിയോരം തിരിയാവാം ഞാൻ
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
ഏയ് താനേ തനന്താനേ തന്താനേ
രാരോ ആരാരിരാരോ
Written by: Santhosh Varma, Sreejith Edavana

