歌词
രതിസുഖസാരമായി ദേവി നിന് മെയ്
വാർത്തൊരാ ദൈവം കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം കലാകാരൻ
രതിസുഖസാരമായി ദേവി നിന് മെയ്
വാർത്തൊരാ ദൈവം കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം കലാകാരൻ
തുളുമ്പും മാദകമധു പാനപാത്രം നിന്റെയീ നേത്രം
തുളുമ്പും മാദകമധു പാനപാത്രം നിന്റെയീ നേത്രം
സഖി നിന് വാർമുടി തൻ കാന്തിയെന്തി നീല മേഘങ്ങൾ
സഖി നിന് വാർമുടി തൻ കാന്തിയെന്തി നീല മേഘങ്ങൾ
തവാതര ശോഭയാലീ ഭൂമിയില്
പല കോടി പൂതീർത്തു കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം കലാകാരൻ
നിലാവിന് പൊന് കതിരാല്
നെയ്തെടുത്തു നിന്റെ ലാവണ്യം
നിലാവിന് പൊന് കതിരാല്
നെയ്തെടുത്തു നിന്റെ ലാവണ്യം
കിനാവിന് പൂമ്പരാഗം ചൂടി നിന്നൂ
നിന്റെ താരുണ്യം, ആ... ആ... ആ... ആ...
കിനാവിന് പൂമ്പരാഗം
ചൂടി നിന്നു നിന്റെ താരുണ്യം
മുഖാസവ ലഹരിയാല് വീഞ്ഞാക്കിയെന്
ഭാവാര്ദ്ര ഗാനങ്ങള് കലാകാരന്
കലാകാരന് പ്രിയേ നിന് പ്രേമമെന്നില്
ചേര്ത്തൊരാ ദൈവം കലാകാരന്
രതിസുഖസാരമായി ദേവി നിന് മെയ്
വാര്ത്തൊരാ ദൈവം കലാകാരന്
കലാകാരന് പ്രിയേ നിന് പ്രേമമെന്നില്
ചേര്ത്തൊരാ ദൈവം കലാകാരന്
Written by: Naushad, Naushad Ali, Yousaf, Yusufali Kechery