制作
出演艺人
Firdhous Kaliyarod
表演者
作曲和作词
Anwar Aman
作曲
Muttar Kunjumuhammed
词曲作者
歌词
ഇല്ല പൊന്നേ ജീവിതം
ഷഹനായി മൂളീ നൊമ്പരം
എന്റെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിൽ ആദ്യം കിത്താബിൽ എഴുതി
എല്ലാമറിയും ഉടയോനേ
ഞാനറിഞ്ഞില്ല എന്നെയും വിട്ട്
നീ പോകുമെന്ന് റാണിയേ
തമ്പുരാനേ കേൾക്കണേ നീ
എന്റെ നോവിൻ ഈ വിലാപം
എന്നെ നീയിന്നേകൻ ആക്കി
പോയ് മറഞ്ഞോ ഓമലേ?
എന്റെ ഓമലേ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങുപോയ് സുബ്ഹാനെ നീ
ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
കണ്ണുമൂടി പോകയായ്
ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും
അമ്പിളിക്കതിരാകണേ
റബ്ബി യാ മന്നാന്
റിബ്ത്തു യാ റഹ്മാൻ
സാല ഐനൈനി
ദിഅ്തു യാ സുബ്ഹാൻ
അസ്ഹറൂ ഫീ കുല്ലി ലൈലി
അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അൻത യാ ഹബീബി
അൻത യാ മൗല യാ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
കാറ്റ് വീഴ്ത്തും പൂമരം
ഇണനൂല് പൊട്ടിയ പമ്പരം
നീറ്റിലലിയും തോണിയിൽ
പിടയുന്നു തീരാ ഗദ്ഗദം
നോവിന്റെ മാറിൽ മോഹത്തിൻ ഖബറും
ഞാനിന്നടക്കി പിരിയവേ
മാവിന്റെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപാട്ടും തേങ്ങിയോ
കെസ്സ് പാട്ടിൻ ഈണം എല്ലാം
എങ്ങുപോയി മാഞ്ഞിടുന്നു
കണ്ണുനീരും ബാക്കി തന്ന്
നീ മറഞ്ഞോ ഓമലേ?
എന്റെ ഓമലേ...
റബ്ബി യാ മന്നാന്
റിബ്ത്തു യാ റഹ്മാന്
സാല ഐനൈനി
ദിഅ്തു യാ സുബ്ഹാന്
അസ്ഹറൂ ഫീ കുല്ലി ലൈലി
അഫ്ത്തശൂ ഫീ കുല്ലി ഹൌലി
ഐന അൻന്ത യാ ഹബീബി
അൻന്ത യാ മൗല യാ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖല്ബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
Written by: Anwar Aman, Muttar Kunjumuhammed

