制作

出演艺人
Rex Media House ©®
Rex Media House ©®
表演者
作曲和作词
Boby Thomas
Boby Thomas
词曲作者

歌词

യാഹേ നീയെൻ ദൈവം
അങ്ങേപ്പോൽ ആരുമില്ല
നീയാണെൻ സങ്കേതം
മറ്റൊരു ദൈവമില്ല
ദൂതന്മാർ വാഴ്ത്തുന്ന ദൈവം
സാറാഫുകൾ ആരാധിക്കും ദൈവം
അത്യുന്നതൻ പരമോന്നതൻ
ആരിലും ശ്രേഷ്ഠൻ നീ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തിസ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
ദാവിദേപ്പോൽ നൃത്തം ഞാൻ ചെയ്യും
മിര്യാമേപ്പോൽ തപ്പെടുത്താർക്കും
ആരാധ്യനും സ്തുതിക്കു യോഗ്യനും
മറ്റൊരു ദൈവമുണ്ടോ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തിസ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
അഗ്നിയിൻ നടുവിൽ നാലാമനായി
സിംഹക്കുഴിയിൽ പാലകനായി
തൻ പ്രിയ ദാസരെ പരിപാലിച്ചീടും
സർവശക്തൻ നീ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തിസ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
Written by: Boby Thomas
instagramSharePathic_arrow_out

Loading...