音乐视频
音乐视频
制作
出演艺人
Ouseppachan
表演者
M. G. Sreekumar
领唱
Gireesh Punthenchery
表演者
作曲和作词
Ouseppachan
作曲
Gireesh Punthenchery
词曲作者
歌词
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയാൽ
നിൻ കവിളിൽ കളമെഴുതി
മണി മുകിൽ തന്നൊരു കരിമഷിയാൽ
നിൻ മിഴികളിലഴകെഴുതി
എൻ്റെയുള്ളിലെന്നും നിൻ്റെ ഓർമ്മകൾ
നിൻ്റെ ഓർമ്മകൾ
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
കാത്തു വെയ്ക്കും സ്വപ്നത്തിൻ
കരിമ്പു പൂക്കും കാലമായ്
വിരുന്നുണ്ടു പാടുവാൻ വരൂ തെന്നലേ
പൂത്തു നിൽക്കും പാടത്തെ
വിരിപ്പു കൊയ്യാൻ നേരമായ്
കതിർകറ്റ നുള്ളിയോ നീയിന്നലെ
കൈവള ചാർത്തിയ കന്നിനിലാവിനു
കോടി കൊടുത്തൊരു രാത്രിയിലന്നൊരിലഞ്ഞി
മരത്തണലത്തു കിടന്നൊരുപാടു കടങ്കഥ ചൊല്ലിയ
നമ്മുടെ കൊച്ചു പിണക്കവും എത്രയിണക്കവും
ഇന്നലെ എന്നതു പോലെ മനസ്സിൽ തെളിയുന്നു
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
വെണ്ണ തോൽക്കും പെണ്ണേ നീ വെളുത്ത വാവായ് മിന്നിയോ
മനസ്സിൻ്റെ ഉള്ളിലെ മലർപൊയ്കയിൽ
നിൻ്റെ പൂവൽ പുഞ്ചിരിയും കുരുന്നു കണ്ണിൽ നാണവും
അടുത്തൊന്നു കാണുവാൻ കൊതിക്കുന്നു ഞാൻ
കാവിനകത്തൊരു കാർത്തിക സന്ധ്യയിലന്നൊരു
കൈത്തിരി വെച്ചു മടങ്ങിവരും വഴി പിന്നി മെടഞ്ഞിടുമാമുടി
ഒന്നു തലോടിയൊരുമ്മ കൊടുത്ത് കടന്നു കളഞ്ഞൊരു കള്ളനെ
നുള്ളിയതിന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയാൽ
നിൻ കവിളിൽ കളമെഴുതി
മണി മുകിൽ തന്നൊരു കരിമഷിയാൽ
നിൻ മിഴികളിലഴകെഴുതി
എൻ്റെയുള്ളിലെന്നും നിൻ്റെ ഓർമ്മകൾ
നിൻ്റെ ഓർമ്മകൾ
Written by: Gireesh Punthenchery, Ouseppachan


