歌詞

ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ? ഞാൻ കൂട്ടിവെച്ച കൂട്ടിൽ നീ കുയിലായ് പാടുമോ? നീയെൻ ഇണയായ് കൂടുമോ? ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ? ഞാൻ കൂട്ടിവെച്ച കൂട്ടിൽ നീ കുയിലായ് പാടുമോ? നീയെൻ ഇണയായ് കൂടുമോ? കരളിന്റെ മുത്തല്ലേ നീ, കനവിന്റെ നിറമല്ലേ നീ? വിരിയുന്ന പൂവിന്നഴകെ, തിളങ്ങുന്ന താരകമേ കരളിന്റെ മുത്തല്ലേ നീ, കനവിന്റെ നിറമല്ലേ നീ വിരിയുന്ന പൂവിന്നഴകെ, തിളങ്ങുന്ന താരകമേ എൻ സഖിയായ് നീയും വരുമോ? മനം നിറയെ മധുരം തരുമോ? അഴകിന്റെ അഴകല്ലേ, അനുരാഗ മലരല്ലേ? അഴകിന്റെ അഴകല്ലേ അനുരാഗ മലരല്ലേ? ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ? ഞാൻ കൂട്ടിവെച്ച കൂട്ടിൽ നീ കുയിലായ് പാടുമോ? നീയെൻ ഇണയായ് കൂടുമോ? മനസ്സെന്ന മോഹ കുടിലിൽ നിറയുന്ന സ്നേഹകനികൾ കൊതിയോടെ പങ്കിടുവാനായ് കിളിയെ നീ വന്നിടുമോ? മനസ്സെന്ന മോഹ കുടിലിൽ നിറയുന്ന സ്നേഹകനികൾ കൊതിയോടെ പങ്കിടുവാനായ് കിളിയെ നീ വന്നിടുമോ? നിൻ സ്നേഹമെനിക്കായ് തരുമോ? ചിര കാലം കൂട്ടിനു വരുമോ? പ്രണയം പകുത്തു തരാം ഹൃദയം നിനക്കു തരാം പ്രണയം പകുത്തു തരാം ഹൃദയം നിനക്കു തരാം ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ? ഞാൻ കൂട്ടിവെച്ച കൂട്ടിൽ നീ കുയിലായ് പാടുമോ? നീയെൻ ഇണയായ് കൂടുമോ?
Writer(s): Mohammed Shafi Lyrics powered by www.musixmatch.com
instagramSharePathic_arrow_out