歌詞

മാരിവില്ലിന് ... ഗോപുരങ്ങള് ... വെണ്ണിലാവാല് ... മച്ചകങ്ങള് മോടികൂട്ടാന് ... മേടസൂര്യന് ... കാവലാളായ് ... നീലരാത്രി കുന്നിനു മീതെ കുറുകി നടക്കും മാടപ്രാവുകളേ കൂട്ടിനു വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന് വാ തുമ്പപ്പൂക്കള് തൂണാണേ കാക്കപ്പൊന്നു പൊന്വാതില് വെള്ളിത്തിങ്കളാണല്ലോ ചില്ലിന് ജാലകം രാവില് പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ് ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം പനിനീര് നിറയും പൈമ്പാല്ക്കുളവും ആമ്പല്ത്തളിരും അഴകായി മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ കൊട്ടാരത്തിനകത്തു കുരുന്നു വിളക്കുകൊളുത്താന് വാ പൂമുറ്റത്തു പൂപ്പന്തല് പന്തല് മേഞ്ഞു മൂവന്തി മുത്തും കോര്ത്ത് നില്പ്പുണ്ടേ പൂന്തേന് തുമ്പികള് വേണം നല്ലൊരാനന്ദം കേള്ക്കാം നല്ല കച്ചേരി പാടാന് വന്നതാരാരോ പൂവാല്പ്പൂങ്കുയില് ആടാന് വരുമോ അണിവാന്മയിലേ തകിലും കുഴലും തരുമോ നീ തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ വെള്ളിപ്പറവകളീവഴി പാറിപ്പാറി വരുന്നുണ്ടേ
Writer(s): Vidya Sagar, Girish Puthenchery Lyrics powered by www.musixmatch.com
instagramSharePathic_arrow_out