積分

演出藝人
Dabzee
Dabzee
主唱
MC Couper
MC Couper
主唱
Baby Jean
Baby Jean
主唱
詞曲
Dabzee
Dabzee
詞曲創作
MC Couper
MC Couper
詞曲創作
Baby Jean
Baby Jean
詞曲創作
製作與工程團隊
Dabzee
Dabzee
製作人
MC Couper
MC Couper
製作人
Baby Jean
Baby Jean
製作人

歌詞

പോരല്ലേ?, പോരല്ലേ?
മാനം കറുത്ത് വിങ്ങി
ചാരം പറന്നു പൊങ്ങി
ഇല്ലാ ഇനിയാ മണ്ണില്
വിത്ത് മുളക്കാൻ മണ്ണും മങ്ങി
കജ്ജൂക്കുള്ളോർ കൊന്ന് പരത്തി
പടച്ചോൻ നിക്കണ് കജ്ജി മലത്തി
പൈതല് കരയണ് നെഞ്ച് പിളർത്തി
തെരുവില് അലമുറയിട്ടൊരു ജീവൻ
നോക്കി ചിരിക്കണ ജ് എന്തൊരു നീജൻ
ആയിരം ചെറുവിരൽ ഒത്തുപിടിച്ചാൽ
ആളേം ചൂണ്ടാം, ആനേം പൊക്കാം
ഞാൻ മാത്രം, നീ മാത്രം
ഓൻ മാത്രം, ഞാൻ മാത്രം
നീ മാത്രം, ഓൻ മാത്രം
പോരല്ലേ?
പോരില്ലേ?
പോരല്ലേ?
കരുണ കഥയായി എരിഞ്ഞതെരിഞ്ഞോരു
കദന കഥയായി പതന കടലോര്
പിണഞ്ഞു പൊതിയായി ചിറകു പോഴിഞ്ഞോര്
പൊലിഞ്ഞു പലതായി തിരിഞ്ഞു തീർന്നോര്
കരുണ കാണിക്ക് കരുണ പൂജിക്ക്
മരണമേറുന്നു കനിവ് കാണിക്ക്
നരകമാകുന്ന പാരു പീഠത്തിൽ
കരുണ കാണിക്ക് പിറകെ യോജിക്ക്
പടയതാരിക്ക് പരവതാനിക്ക്
പുളകമാകുന്ന പൊലിവതേറിക്ക്
കരുണ കാണിക്ക് കരുണ കാണിക്ക്
കനിവതേറുന്ന പടവ് കാണിക്ക്
(Ceasefire now, ceasefire now)
(Ceasefire now, ceasefire now)
എത്തറ കനവുകൾ
എത്തറ ഉയിരുകൾ
എത്തറ തെരുവുകൾ ഇനിയും കത്തണം?
അറുതി വരാത്തുത്തരവുകളാലിനി
എത്തറ മതിലുകൾ കെട്ടി പൊക്കണം?
(Ceasefire now, ceasefire now)
(Ceasefire now, ceasefire now)
പിഞ്ചുകുരുന്നുകൾ നെഞ്ചു പിടഞ്ഞു കരഞ്ഞത് കണ്ടത്
കണ്ണിമാചിമ്മാതിത്തിരി വിങ്ങാതത്ഭുതം
ഇല്ലാതങ്ങനെയുള്ളവരായോ നമ്മൾ?
(Ceasefire now, ceasefire now)
(Ceasefire now, ceasefire now)
ഉത്തരമില്ലാതൊച്ചയുമില്ലാതൊത്തൊരുമിക്കാതക്കരെയിക്കരേ
നിന്നവരെല്ലാം വീണ്ണിൻ കീഴിൽ
ഒരൊറ്റൊരു മണ്ണത് പെറ്റവരല്ലോ
(Ceasefire now, ceasefire now)
(Ceasefire now, ceasefire now)
(Ceasefire now)
(ceasefire now)
(ceasefire now)
(ceasefire now)
(ceasefire now)
(ceasefire now)
(ceasefire now, ceasefire now, ceasefire now)
Written by: Baby Jean, Dabzee, MC Couper
instagramSharePathic_arrow_out

Loading...