Lyrics

വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ തിരികേ അണയു നീയെൻ കനവിൻ തണലിൽ വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ താനേ നനയുമെൻ നിനവിൽ നീ തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ് അകലേ അകലേ ചെറു കിളിമൊഴികൾ തൻ ഒലിയോ വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ തമ്മിൽ കലരുമെൻ നിറവുകൾ മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ് തനിയേ തനിയേ വരുമരികിലിനി ഞാനുയിരേ വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ തിരികേ അണയു നീയെൻ കനവിൻ തണലിൽ
Writer(s): Sasikala Menon, N/a Bijibal Lyrics powered by www.musixmatch.com
instagramSharePathic_arrow_out