Lyrics

മെഹഫില് കുഴക്കണ് പെണ്ണെ ഷെഹനായി കേൾക്കുന്നു പൊന്നെ തബല പെറുക്കണ് കൂടെ സാരങ്കി പാടുന്നു കണ്ണേ ഹേ... തല ബെല മുഴക്കണ് സതിര് പെട്ടി പാട്ടില് മയങ്ങണ റാവ് നാൾ വിളിക്കണ നേരം കാത്ത് വർണക്കനവുകൾ നെയ്യണ മാരൻ ഇന്നലകളെ തിരികെ വരുമോ... കനവിനഴകേ പിറകെ വരുമോ... ഒന്ന് കാണാൻ കനവ് തരുമോ... കൂടെ വരുവാൻ ചിറകു തരുമോ... മെഹഫില് കുഴക്കണ് പെണ്ണെ ഷെഹനായി കേൾക്കുന്നു പൊന്നെ തബല പെറുക്കണ് കൂടെ സാരങ്കി പാടുന്നു കണ്ണേ ഓ പെണ്ണെ ഓ... ഓ പെണ്ണെ ഓ... കുന്തിരിക്ക പുകയായൊഴുകും തുറമുഖത്തെ കുളിര് ആനയിക്കാൻ ആർപ്പ് വിളിക്കും അഴിമുഖത്തെ തിരകൾ വെഞ്ചരിക്കാൻ പുതുമഴയെത്തും പൊന്നുരുക്കണ മിന്നൽ താലിമിന്നിനു നൂലിഴ ലോർക്കാൻ പൊന്നരിപ്രാവെത്തും അരികെയെത്തും അരികിലെത്തും നിന്റെ മണവാളൻ ഇന്നലകളെ തിരികെ വരുമോ... കനവിനഴകേ പിറകെ വരുമോ... ഒന്ന് കാണാൻ കനവ് തരുമോ... കൂടെ വരുവാൻ ചിറകു തരുമോ... കാത്തു കാത്തൊരു നാള് പിറക്കും നല്ല പുലരി ജനിക്കും വീഞ്ഞ് കൊണ്ട് വിരുന്നു നിരത്തും പാനപാത്രം നിറയും മാരനൊത്ത് നടക്കും പെണ്ണൊരു മാരിവില്ലായ് മറയും കായലലകൾ തൊട്ടുതലോടും കൊച്ചി കാറ്റു വിതുമ്പും പോയി വരു നീ... പോയ് വരൂ നീ പുതുക്കപെണ്ണാളേ... ഇന്നലകളെ തിരികെ വരുമോ... കനവിനഴകേ പിറകെ വരുമോ... ഒന്ന് കാണാൻ കനവ് തരുമോ... കൂടെ വരുവാൻ ചിറകു തരുമോ...
Writer(s): Kaithapram, Deepak Dev, Lal Lyrics powered by www.musixmatch.com
instagramSharePathic_arrow_out