Credits
PERFORMING ARTISTS
Najim Arshad
Lead Vocals
Rimi Tomy
Lead Vocals
COMPOSITION & LYRICS
Ratheesh Vega
Composer
B K Hari Narayanan
Songwriter
Songtexte
ചിലും ചിലും ചില താളമായി
മാർഗഴിപ്പൂം തെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ ആരോ
ആടി മാസ വർഷമായി
ആദ്യ മോഹ രാഗമായി
ആർദ്രമാം പുൽകിയോ ആരോ
ചില്ലുപോൽ ചിന്തും ചോലയോ
മെല്ലെ എൻ കാതിൽ ചൊല്ലിയോ
കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ
ചിലും ചിലും ചിൽ താളമായി
മാർഗഴിപ്പൂം തെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ ആരോ
ഓർമ്മതൻ വേനൽ മാഞ്ഞുവോ
ആശതൻ മേഘം വന്നുവോ
എങ്ങോ മഴപക്ഷി പാടുന്നുവോ
എന്നിൽ മലർകാടു പൂക്കുന്നുവോ
ഏതോ വസന്തം
വഴിതെറ്റി വന്നെൻ
ഉയിരിൽ ഇള തേൻ പൊഴിയേ
കാട്ടുമല്ലി പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ
കാർത്തികയ് വാനിൻ വെണ്ണിലാ
ചേർത്തു നീ തൂകും പുഞ്ചിരി
രാവിന്റെ ഉൾക്കാട് മായ്ക്കുന്നുവോ
തൂവർണ സ്വപ്നങ്ങൾ നെയ്യുന്നുവോ മൗനാനുരാഗം മൊഴിയായി മാറി
കരളിൻ ചിമിഴിൽ നിറയെ
കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലാമിങ്ങു വന്നുവോ
ചിലും ചിലും ചിൽ താളമായി
മാർഗഴിപ്പൂം തെന്നലായി
വിരൽ തൊടുന്നു നെഞ്ചിനെ ആരോ
ആടി മാസ വർഷമായി
ആദ്യ മോഹ രാഗമായി
ആർദ്രമായ് പുൽകിയോ ആരോ
ചില്ലുപോൽ ചിന്തും ചോലയോ
മെല്ലെ എൻ കാതിൽ ചൊല്ലിയോ
കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലാമിങ്ങു വന്നുവോ
Written by: Hari Narayanan, Ratheesh Vega